സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19

പ്രീയ കുട്ടുകാരെ നാം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ് എന്ന് അറിയാമല്ലോ . നമ്മുടെ ചിന്തകൾക്കും അപ്പുറം കോവിഡ്19 എന്ന വൈറസിനെ പപ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീട്ടിൽ ഇരിക്കുന്ന നാം ഓരോരുത്തർക്ക് പ്രാർത്ഥനയോടൊപ്പം സമൂഹത്തിൽ നേരിടുന്ന മഹാരോഗത്തെ എങ്ങനെ ചെറുത്തു നിർത്താം എന്ന് ചിന്തിക്കാം . ആദ്യം പറയേണ്ട ഒന്നാണ് ശുചിത്വം .വളരെ അശ്രദ്ധയോടെ ആരോഗ്യകാര്യങ്ങൾ നോക്കിയിരുന്ന നാം ഇന്ന് ശുചിത്വത്തെകുറിച്ച് വളരെ ശ്രദ്ധാലുക്കളായി കൈകൾ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട് . വളരെ നിസാരമെന്നു തോന്നുന്ന തുമ്മലും , ചുമയും വായുവിൽക്കൂടി രോഗാണുക്കൾ മറ്റൊരാളിലേക്ക് പകരുന്നതിന് സാധ്യതയേറുന്നു . അതിനാൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്രദ്ധിക്കുക . മാസ്‌കോ ,തൂവാലയോ ഉപയോഗിക്കുക രണ്ടാമതായി പറയുവാനുള്ള കാര്യം പരിസ്ഥിതിയെകുറിച്ചാണ് കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കാണാൻ കഴിഞ്ഞത് പരിസ്ഥിതിയിൽ 50 ശതമാനത്തിലേറെ മലിനീകരണം കുറവായതാണ് . യമുന നദിയിലെ വെള്ളം തെളിഞ്ഞതായും ഹിമാലയൻ മലനിരകൾ തെളിഞ്ഞു കാണപ്പെട്ടതായും അപ്പോൾ നമുക്ക് ഊഹിക്കാമല്ലോ മനുഷ്യർ പരിസ്ഥിതിയിൻമേൽ എത്രത്തോളം ഹാനീകരമായ രീതിയിൽ പ്രവർത്തിച്ചിരുന്നു എന്ന് ഇനിയുള്ള തലമുറയെങ്കിലും പരിസ്ഥിതി സൗഹൃദ പ്രവർത്തികൾ മാത്രം ചെയ്യുക . പ്രിയ കൂട്ടുകാരെ എല്ലാവരും നമ്മുടെ സമൂഹത്തിനുവേണ്ടി , നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടി സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം വീട്ടിൽ ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ ചെവിക്കൊള്ളുക. നല്ലൊരു നാളേക്കായി പ്രാർത്ഥനയോ

ശാലു ശ‍‍ശി
9B സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം