സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യു ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ എൻ. ജെ. തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്ക്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി. 2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി. തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.