സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/അംഗീകാരങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
-
ധീരതാ പുരസ്ക്കാരം
-
സ്റ്റേറ്റ് അവാർഡ്
-
നൂറു ശതമാനം വിജയത്തിനുള്ള അംഗീകാരം
-
പ്രവർത്തി പരിചയമേള
കഴിഞ്ഞുപോയ കാലങ്ങളിൽ അഭിനന്ദനാർഹമായ അംഗീകാരങ്ങൾ സ്ക്കൂളിനും കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ ഒന്നാണ് ധീരതയ്ക്കുള്ള 2013-14 വർഷത്തെ നാഷണൽ അവാർഡും 2014-15 വർഷത്തെ സ്റ്റേറ്റ് അവാർഡും ഈ സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭിച്ചു എന്നത്. യദുകൃഷ്ണൻ, സുബിൻ മാത്യു, അഖിൽ എം എസ് എന്നിവരുടെ സമയോജിതവും വിവോകപൂർണ്ണവും ധീരവുമായ ഇടപ്പെടൽ വഴി തോണിപ്പാറ കയത്തിൽ മുങ്ങിപ്പോയ മുത്തുസ്വാമി എന്ന തമിഴ്‍നാട്ടുകാരന്റെ വിലയേറിയ ജീവൻ തിരികെ ലഭിച്ചു. അങ്ങനെ ഈ മിടുക്കന്മാർ നാടിനും വീടിനും സ്ക്കൂളിനും അഭിമാന പാത്ര ങ്ങളായി മാറി.
ഓരോ വർഷവും നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയിൽ സംസ്ഥാനതലത്തിൽ വിവിധ ഇനങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. കൂടാതെ എല്ലാ വർഷവും എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കുകയും നൂറ് ശതമാനം വിജയം ലഭിച്ച സ്ക്കൂളുകൾക്കുള്ള അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു വരുന്നു.