സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


നിലവിലൂള്ള സ്ക്കൂൾ കെട്ടിടത്തിൽ ഓഫീസ് ഉൾപ്പെടെ 12 മുറികൾ ഉണ്ട്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്. അതിനാൽ അവർക്ക് മെച്ചപ്പെട്ട പഠനസൗകര്യം ലഭ്യമാക്കുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി കൂടുതൽ ഭൗതികസൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ സ്ക്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നു. 8 ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ- സയൻസ് ലാബുകൾ, വിശാലമായ ലൈബ്രറി, മൾട്ടിമീഡിയ റൂം, കൗൺസലിംഗ് റൂം, പ്രയർ റൂം, വിശാലമായ ഓഡിറ്റോറിയം, എച്ച് എം റൂം, ഓഫീസ് റൂം, ടെലിവിഷൻ, ഡി എസ് എൽ ആർ ക്യാമറ, ഗേൾസ് ഫ്രണ്ടിലീ ടോയ് ലറ്റ്, സ്ക്കൂൾ ബസ് , നിരീക്ഷണ ക്യാമറകൾ എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.