സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഇപ്പോഴത്തെ പരിസ്ഥിതിയും പണ്ടത്തെ പരിസ്ഥിതിയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പണ്ടത്തെ പരിസ്ഥിതി എത്ര മനോഹരമായിരുന്നു. പണ്ട് നിറഞ്ഞൊഴുകുന്ന തോടുകളും പുഴകളും കതിർച്ചൂടിനിൽക്കുന്ന വയലോലങ്ങളും ഒക്കെ നമ്മുടെ പരിസരങ്ങളിൽ കാണാമായിരുന്നു. ഇപ്പോൾ അക്കാലമെല്ലാം പോയി. ഇപ്പോൾ വറ്റിവരണ്ട പുഴകളും തോടുകളുമാണ് കാണാൻ സാധിക്കുന്നത്. മനോഹരമായ പുഷ്പങ്ങൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന പല സ്ഥലങ്ങളും ഇന്ന് മണ്ണ് എടുത്ത് വലിയ കുഴികളാണ് ആക്കി മാറ്റിയിരിക്കുന്നത്. മരങ്ങൾ എല്ലാം വെട്ടിമാറ്റിയിരിക്കുന്നത്. ഇന്ന് പലഭാഗങ്ങളിലും മണ്ണ് മരുഭൂമി ആയി മാറിയിരിക്കുന്നു. നമ്മുടെ പരിസരങ്ങളിലെല്ലാം വളരെ മാലിന്യങ്ങൾ വന്നിരിക്കുന്നു. അതുകൊണ്ട് നമ്മൾ ഇപ്പോൾ കടുത്ത ചൂടിൽ കുടിവെള്ളത്തിനുപോലും വിഷമിക്കുന്ന ഒരു കാലഘട്ടത്തിൽ എത്തിയിരിക്കുകയാണ്. അതിനാൽ നമ്മുടെ പ്രകൃതിയെ നമ്മുക്ക് നന്നായി പരിചരിക്കണ്ട കടമ നമ്മുക്കുണ്ട്. അതിനാൽ നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

അലൻ സജി
6 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം