സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/എന്റെ ഗ്രാമം
എന്റെ നാട്ടിൽ പാട്ടുപാടിയൊഴുകുന്ന പുഴകളും തോടുകളും ചന്തമുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാടുകളും കളകളം പാടുന്ന കാട്ടുചോലയും മണിമേടുകളുമുണ്ട് .എന്റെ നാടിന് ചുറ്റും വെള്ളിയരഞ്ഞാണം പോലെ തുള്ളിക്കളിക്കുന്ന അരുവികളും നീലിമലകളുമുണ്ട് .പീലി നിവർത്തിയാടുന്ന തെങ്ങിൻതോപ്പും പച്ചവിരിച്ച വയലും എന്റെ നാടിന്റെ സ്വത്താണ് .എത്ര സുന്ദരമാണ് എന്റെ നാട് .