സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ലക്ഷ്യത്തെ തേടി അലയവെ കണ്ടു ഞാൻ ചീനതൻ നിർമ്മിതിയാമീ കൊറോണയെ.
ചീനതൻ നിർമ്മിതി എന്നു കേൾക്കവെ വൈഡൂര്യമെന്നു നിനച്ചു മാലോകർ.
ചീനതൻ രാജപ്രൗഡിയുമായ് എത്തിയിന്ന് ഭൂഖണ്ഡമേഴും കാർന്നുതിന്നുന്നു.
നിനവും കനവും തെറ്റിയിന്ന് വെളിപാടുണരുന്നു, വൈഡൂര്യമല്ലത് ചെളിക്കുണ്ടായിരുന്നത്രെ.
സൃഷ്ടിതൻ മകുടമെന്ന് സ്വയം നിനച്ചു മനുഷ്യനെ കാർന്നുതിന്നവൾ മുന്നേറി.
ഭൂഗോളത്തെ തോൽപ്പിക്കുന്ന ഗോളമായ് മുൾകിരീടമണിഞ്ഞ് ചീനയിൽ അവൾ ജന്മം എടുത്തു.
ജീവന്റെ ആധാരാമാം ശ്വാസത്തെ തട്ടിയെടുത്തവൾ മുന്നേറി.
മാനവരാശിയെ തന്റെ കൈപ്പിടിയിൽ ഞെരുക്കാൻ അവൾ പ്രയത്‌നിക്കുന്നു.
പൃഥ്വീലോകത്തിന്റെ മകുടധാരിയാവാൻ മോഹിക്കുന്ന അവൾ ഒറ്റയ്ക്കല്ല ഒരു പറ്റം സമർത്ഥരുണ്ട് അവൾക്കു പിന്നിൽ.
എഴു മഹാസാഗരങ്ങൾ താണ്ടി എത്തിയ അവൾ ഒരു പെരുപാമ്പിനെ പോലെ മാനവരെ ഒട്ടാകെ വിഴുങ്ങാൻ പ്രയത്‌നിക്കുന്നു. എന്നാൽ ഐക്യബലത്താൽ മനുഷ്യൻ അവൾക്ക് എതിരെ തിരിയുന്നു.....

 


കൃഷ്ണപ്രിയ
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത