സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം, ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം, ഒറ്റക്കെട്ടായി

കൊറോണ വൈറസ് അഥവാ കോവിഡ്-19 ലോകജനതയെ ഭീതിയിലാഴ്ത്തി കൊണ്ട് പടർന്ന് പന്തലിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽനിന്നും റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ലോകമെമ്പാടും ഈ വൈറസിന് ഇരയായി മരണത്തിന് അടിമപ്പെട്ടത്. വലിപ്പച്ചെറുപ്പം കൂടാതെ മനുഷ്യനെ കാർന്നു തിന്നുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. വികസിത രാജ്യങ്ങൾ പോലും കോറോണയെ പേടിക്കുന്നു. പ്രതിരോധിക്കാൻ വാക്സിൻ പോലുമില്ലാത്തത് ഭയാനകമാണെങ്കിലും ഈ ലോക്ക്ഡൗണിലൂടെ അതിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ഭാരതവും ഈ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥനും രാപ്പകലോളം പോരാട്ടം നടത്തുന്നു. നമ്മുടെ ഭാരതവും അതിൽ ഈ കൊച്ചു കേരളവും ഈ മഹാമാരിയെ പിടിച്ചു കെട്ടുന്നുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം.

നാമോരോരുത്തരും ഇതിനെ തടയാൻ വേണ്ടി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. കൈകൾ സോപ്പിട്ട് കഴുകുന്നതിലൂടെ കൊറോണാ വൈറസ് പടരുന്ന കണ്ണി മുറിക്കുവാൻ സാധിക്കും. ഈ വൈറസ് ബാധയ്ക്ക് പ്രത്യേകമായ മരുന്നുകളും വാക്സിനുകളും ഒന്നും കണ്ടെത്തിയിട്ടില്ലത്തതിനാൽ ശുചിത്വവും ആളുകളിൽ നിന്ന് അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.

ഇന്നത്തെ തലമുറ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് നാമോരോരുത്തരും നേരിടുന്നത്. നമ്മുടെ രാജ്യവും ഈ ലോകവും ഇതിനെ നേരിടാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ വൈറസ് വ്യാപനം തടയാനാകും എന്നതിനാലാണ് നമ്മുടെ ഭാരതം രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ അധികാരികളും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ച് മുന്നേറാം. ഈ ലോക്ക് ഡൗൺ കാലത്ത് ഒറ്റക്കെട്ടായി പോരാട്ടവീര്യത്തോടെ കൊറോണ എന്ന മഹാമാരിയെ നേരിടാം.


മീനാക്ഷി ശ്രീകുമാർ
9 C സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം