സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂലൈ 21 ചന്ദ്ര ദിനത്തോടനുബന്ധിച്ചു, മൂൺ വാക്ക് ക്വിസ് ,പോസ്റ്റർ മേക്കിങ് മത്സരങ്ങൾ നടത്തി.
സ്വതന്ത്രദിന ആഘോഷത്തിന് ഭാഗമായി ദേശഭക്തിഗാന മത്സരം ,ഫ്രീഡം ക്വിസ്, പ്രച്ഛന്നവേഷ മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി .സ്വതന്ത്രദിന പരേഡിൽ സ്വതന്ത്ര സമര സേനാനികൾ ആയി വേഷമിട്ട കുട്ടികൾ പങ്കെടുത്തത് വളരെ ആകർഷണീയം ആയിരുന്നു. ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനമായി ആചരിച്ചു .ആയിരത്തിലേറെ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിൻറെ മുറ്റത്തുള്ള മാവിൽ തൂക്കിയിട്ടു. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ പ്രധാന അധ്യാപകൻ ചൊല്ലിക്കൊടുത്തു .ഒൿടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു ഗാന്ധിദർശൻ പരീക്ഷയിൽ 30 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.