സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ

പ്രകൃതി അമ്മയാണ്. ആ അമ്മയെ നമ്മൾ വേദനിപ്പിക്കരുത്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിച്ചാൽ അത് ലോക നാശത്തിനു കാരണമാകും. ഇന്ന് മനുഷ്യൻ പരിസ്ഥിതിക്ക് പലപ്പോഴും ദോഷകരമായി പലതും ചെയ്യുന്നു. മനുഷ്യർ കാടുകളിലെയും നാട്ടിൻപ്രദേശത്തെയും മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോഴും മാലിന്യങ്ങൾ വലിച്ചെറിയുമ്പോഴും നമ്മുടെ ചുറ്റുപാടെല്ലാം നശിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെ ഈ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനെതിരെ പൊരുതുന്നതിനു പകരം വീണ്ടും അതിക്രമങ്ങൾ ചെയ്യുകയാണ് മനുഷ്യർ.

വയലുകൾ നികത്തി ബിൽഡിങ്ങുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവയെല്ലാം കെട്ടിപ്പൊക്കുന്നു. ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന വിഷമാലിന്യങ്ങൾ പ്രകൃതിക്ക് ദോഷകരമായി ഭവിക്കുന്നു.

ഇതിനെതിരെ നമ്മൾ ചെയ്യാനുള്ളത് ഒന്നു മാത്രം. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാതിരിക്കുക. മാലിന്യം വലിച്ചെറിയാതിരിക്കുക. മരങ്ങൾ മുറിക്കാതിരിക്കുക. കൂറ്റൻ ബിൽഡിംഗുകൾ പണിയാതിരിക്കുക.

ഇവ ചെയ്യാതിരുന്നാൽ മാത്രം നമുക്ക് സുന്ദരമായ പ്രകൃതിയെ തിരികെ കൊണ്ടുവരാം.

അൽഫോൻസാ ടോം
4 സി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം