സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിയും നന്മയും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും നന്മയും

ഒരിക്കൽ ഒരിടത്തു ധനികനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ അയാളുടെ സ്ഥലത്തു ഒരു മണിമാളിക പണിയുവാൻ തീരുമാനിച്ചു. അതിനുവേണ്ടി അയാൾ അയാളുടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ മരങ്ങളും വെട്ടി മാറ്റി. അതിനുശേഷം അവിടെ മാളിക പണിയുകയും ചെയ്തു. അവിടെ ആ മരങ്ങളിൽ ഉണ്ടായിരുന്ന എല്ലാ പക്ഷികൾക്കും അവരുടെ കൂടുകൾ നഷ്ടപ്പെടുകയും കൂടുകളിൽ ഉണ്ടായിരുന്ന മുട്ടകൾ പൊട്ടിപ്പോവുകയും ചെയ്തു.

വീടുണ്ടാക്കി അവിടെ താമസം തുടങ്ങിയ ധനികൾ സന്തോഷത്തോടെ അവിടെ ജീവിച്ചു വന്നു. ഒരു ദിവസം ഒരു വലിയ കൊടുംകാറ്റും മഴയും വന്നു. അവിടെ മരങ്ങൾ കുറവായതിനാൽ അയാളുടെ വീടിന് കാര്യമായിത്തന്നെ നാശനഷ്ടങ്ങൾ ഉണ്ടായി. മാത്രമല്ല മരങ്ങൾ എല്ലാം പോയപ്പോൾ വേരുകൾ നഷ്ടപ്പെട്ടു മണ്ണൊലിപ്പ് ഉണ്ടാവുകയും വീടിന്റെ അടിത്തറ ഇളകുകയും ചെയ്തു.തന്റെ തെറ്റ് മനസ്സിലാക്കി ധനികൻ ബാക്കി സ്ഥലങ്ങൾ മുഴുവൻ മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.

കാലങ്ങൾ കടന്നു പോയി മരങ്ങൾ വലുതായി പക്ഷികൾ തങ്ങളുടെ കൂടുകൾ അവിടെ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് വന്ന കൊടുംകാറ്റും മഴയും അയാളുടെ വീടിന്‌ ഒരു അപകടവും ഉണ്ടാക്കിയില്ല. അതുകൊണ്ടു പ്രകൃതിയെ സംരക്ഷിക്കുക ജീവനെ രക്ഷിക്കുക

അൻസാ മരിയ സുനിൽ
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ