ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഫലമായി വിവിധ അംഗീകാരങ്ങൾ കാലാകാലങ്ങളിൽ സ്കൂളിന് ലഭിക്കുന്നു.

എസ്.എസ്.എൽ.സി വിജയം

2017-18

2017-18 എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2018 100 % വിജയം......അഭിമാനനേട്ടം!!!!!.

2018-19

2018-19 എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2019 100 % വിജയം......അഭിമാനനേട്ടം!!!!!

2020-21

2020-21എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2021 100 % വിജയം......അഭിമാനനേട്ടം!!!!!.

2021-22

2021-2022എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2022 100 % വിജയം......അഭിമാനനേട്ടം!!!!!.

2022-23

2022-2023എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2023 100 % വിജയം......അഭിമാനനേട്ടം!!!!!.

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്

2022-2023 അദ്ധ്യയനവർഷത്തിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് അഞ്ചു കുട്ടികൾക്ക് ലഭിച്ചു

സംസ്ഥാനതല പ്രവൃത്തിപരിചയമേളയിലെ പങ്കാളിത്തം

കഴിഞ്ഞ 12 വർഷമായി പ്രവൃത്തിപരിചയമേളയിൽ സ്കൂൾ പങ്ക്‌ എടുത്തു പോരുന്നു. കഴിഞ്ഞ 5 വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്കാരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെ ചേർക്കുന്നു.

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ

ഇൻസ്പെയർ അവാർഡ്

2020-21 കാലയളവിൽ ഇൻസ്പെയർ അവാർഡിന് കുട്ടികളെ മുന്നോട്ടു കൊണ്ടുവരുവാനും പങ്കെടുപ്പിക്കുവാനും,വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും സാധിച്ചു.2020-21 കാലയളവിൽ അനശ്വര എന്ന കുട്ടിക്ക് സ്കൂൾ തലത്തിലും പിന്നീട് ജില്ലാതലത്തിലും പങ്കെടുക്കുവാൻ സാധിച്ചു..2021-22 കാലയളവിൽ നാലു കുട്ടികളെ ഇൻസ്പെയർ അവാർഡിനു വേണ്ടി തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ടുന്ന പരിശീലനങ്ങൾ നൽകുകയും അവരുടെ പുതിയ ആശയങ്ങൾ രൂപപ്പെടുത്തി മത്സരത്തിൽ പങ്കെടുപ്പിക്കുവാനും സയൻസ് ക്ലബ്ബിന്റെ പരിശ്രമഫലമായി സാധിച്ച.ഇതുകൂടാതെ പാഠഭാഗത്തു വരുന്ന വിവിധ പരീക്ഷണങ്ങൾ ശാസ്ത്ര ലാബിൽ ചെയ്യുവാനും കുട്ടികളുടെ ശാസ്ത്രീയ ബോധം വളർത്തുവാനും ശാസ്ത്ര ക്ലബ്ബിന്റെ സഹായത്തോടെ സാധിക്കുന്നുണ്ട്.

കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെടൽ നേടിയപ്പോൾ

തമിഴ്നാട് ഓപ്പൺ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ CHMKM HSS Kavanur വിദ്യാർത്ഥികളുടെ വിജയം. CHMKM HSS Kavanur, Irivetty, Thottilangadi (PO), Malappuram സ്കൂളിലെ വിദ്യാർത്ഥികളായ Toufeequ Sinan P , Faijas Fahad തങ്ങളുടെ അസാധാരണമായ കരാട്ടെ കഴിവുകൾ പ്രകടിപ്പിച്ച് തമിഴ്നാട് ഓപ്പൺ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 2024 മികച്ച നേട്ടങ്ങൾ കൈവരിച്ചു.

ഐസിടി പാഠപുസ്തക നിർമ്മാണ കമ്മിറ്റിഅംഗം പ്രദീപ്കുമാറിനെ സഹപ്രവർത്തകർ അനുമോദിക്കുന്നു

CHMKM HSS Kavanur-ൽ 3,4,9 ICT പാഠപുസ്തക നിർമ്മാണ കമ്മിറ്റിയംഗം ആയ പ്രദീപ് കുമാർ മാസ്റ്ററെ സഹപ്രവർത്തകർ സംയുക്തമായി അനുമോദിച്ചു. അദ്ദേഹത്തിന്റെ അധ്യാപന മേഖലയിൽ നടത്തിയ സൃഷ്ടിപരമായ സംഭാവനകൾക്കായി നടത്തിയ ഈ അനുമോദന ചടങ്ങിൽ സ്കൂൾ അധ്യാപകരും മറ്റു സഹപ്രവർത്തകരും പങ്കെടുത്തു. 🏆👏