സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ സംയോജനമാണ് വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യമിടുന്നത്. വിദ്യാർഥികളിൽ ആത്മവിശ്വാസം ഉളവാക്കൽ, വ്യക്തിത്വ വികസനം, കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം തുടങ്ങി വിവിധമേഖലകളിലെ വികസനം ഈ കൂട്ടായ ഇടപെടലുകളിലൂടെ കുട്ടികൾക്ക് സാധ്യമാക്കുന്നു. വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും, വൈജ്ഞാനികവുമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു. ഇതിന് സഹായിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
ഡിജിറ്റൽ മാഗസിൻ നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു
സ്ക്കൂൾ ബ്ളോഗ്
സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. സ്കൂൾ ബ്ലോഗ് അപ്ഡേഷനിൽ നേതൃത്വം വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ബ്ളോഗ് നിർമ്മാണത്തിലൂടെ കുട്ടികളുടെ കമ്പ്യൂട്ടറിലുള്ള വിജ്ഞാനം വളരുന്നതിന് സാധിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള പിന്തുണ
കലാപരിപാടികളിൽ പങ്കാളികളായ മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ക്രിസ്മസിന് എല്ലാ കുഞ്ഞുങ്ങൾക്കും കേക്ക്, സ്റ്റാർ മുതലായവ വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികളുടെ രക്ഷകർത്താക്കളുടെ ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ അവർ പങ്ക് വയ്ക്കാറുണ്ട്. സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പരിശീലനവും ആരംഭിക്കുന്നു. ഭിന്നശേഷി കുഞ്ഞുങ്ങൾക്കു വേണ്ട പരിപൂർണ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും ഒപ്പമുണ്ട്...
സ്കൂൾ ഉച്ചഭക്ഷണംപദ്ധതി
കോവിഡ് വ്യാപനം മൂലം സ്കൂളിൽ വെച്ചുള്ള അദ്ധ്യയനം ആരംഭിക്കുന്നതിനുമുൻപ് സൗജന്യമായി കിറ്റുകൾ വിതരണം ചെയ്തു. ഗവൺമെന്റ് ഉത്തരവ് പ്രകാരം നിർദ്ധിഷ്ട ദിവസങ്ങളിൽ പോഷകാഹാരം നൽകുന്നു.അധ്യാപകരും അനധ്യാപകരും വിശേഷദിവസങ്ങളിൽ ആഹാര സാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്. അധ്യാപകരും അനധ്യാപകരും ഉച്ചഭക്ഷണം വിളമ്പുന്നതിൽ സഹകരിക്കുന്നു.
സ്മാർട്ട് ഫോൺ വിതരണോത്ഘാടനം
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ 30 ഇന്റർനെറ്റ് കണക്ഷനോട് കൂടിയ സ്മാർട്ട് ഫോൺ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലഭിച്ചു. ഇത് കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.
ഗുരു വന്ദനം
സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനമായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.
പാസ് വേഡ് 2024-25

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മലപ്പുറം നടത്തിയ വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് ഏകദിന ക്യാമ്പ്. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, കരിയർ സാധ്യതകൾ, വിദ്യാഭ്യാസ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുത്ത് പ്രഭാഷണങ്ങളും നിർദേശങ്ങളും നൽകി. വിദ്യാർത്ഥികളുടെ ഭാവി മുന്നോട്ടുപോകുന്നതിന് സഹായകമായ ഒരു പ്രേരണാത്മക പരിപാടിയായിരുന്നു ഇത്. 😊