ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ./ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ ശ്രീജിത്ത് .എ , കൈറ്റ് മിസ്റ്റസായി ശ്രീമതി.ഷമീല .പി സേവനം അനുഷ്ടിക്കുന്നു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

ജൂനിയർ റെഡ്ക്രോസ്

ശ്രീമതി.കവിത നേതൃത്വം വഹിക്കുന്നു.ബി,സി,ലെവൽ 30 ആയി കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

എസ് .പി .സി

ശാസ്ത്ര രംഗം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ഇല്യാസ് പെരിമ്പലം സർ സെപ്റ്റംബർ 7ന് നടത്തി.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.

ശ്രീ.ഇല്യാസ് പെരിമ്പലം സർ വിവിധ ശാസ്ത്ര മാജിക്കുകൾ കാണിക്കുകയുണ്ടായി. ആസിഡുകളും ആൽക്കലികളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി നിറമുള്ള ദ്രവത്തെ നിറമില്ലാത്തതാക്കി മാറ്റി. തുടർന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കി. ശാസ്ത്ര അറിവിന് പരിധി നിശ്ചയിക്കാം പക്ഷെ ഭാവനയ്ക്ക് പരിധി നിശ്ചയിക്കരുത്. ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നത് ആണെന്ന അവബോധത്തോട് ക്ലാസ്സുകൾ പര്യയവസാനിച്ചു.

ഗണിത ലാബ്

ഗണിത പ്രവ്യർത്തിപരിചയമേളയിലും, ഗണിതത്തിലും ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്വിസ്സുകളും, ജോമട്രിക്കൽ ചാർട്ടുകളുടെ നിർമ്മാണം മുതലായവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുന്നു.ഉപജില്ല ജില്ലാ തലങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.

ചിത്രരചനകൾ

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നതിനുള്ള ഭാവന  വളർത്തുന്നതിന് ആവശ്യമായ ചിത്ര രചനാ മത്സരങ്ങളും, കാർട്ടൂൺ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

വായനാമൂല

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും വായനാ മൂലകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളും അദ്ധ്യാപകരും വീടുകളിൽ നിന്നും ധാരാളം പുസ്‌തകങ്ങൾ വായനാമൂലയിലേക്ക് സംഭാവന ചെയ്തു വരുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നു.

മലയാള തിളക്കം

2016 17 വർഷം മുതൽ ഉപജില്ലയിൽ മലയാളത്തിളക്കം പരിപാടി  നടപ്പാക്കി. അഞ്ചുദിവസം തുടർച്ചയായി ഭാഷാ അനുഭവം ലഭിച്ച കുട്ടികളിൽ ഭൂരിപക്ഷവും ഭാഷാ പിന്നോക്കാവസ്ഥ പരിഹരിച്ചു.ഒന്നാം ദിവസം 10 മുതൽ 15 ശതമാനം പേരും രണ്ടാം ദിവസം 20 മുതൽ 30 ശതമാനം പേരും മൂന്നാം ദിവസം 60 ശതമാനം പേരും നാലാം ദിവസം 60 മുതൽ 70 ശതമാനം പേരും അഞ്ചാംദിവസം 90 ശതമാനംപേരും മികച്ച നിലവാരത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് സജീവമായി മുഴുകാൻ സഹായിക്കുന്ന വിധം അവതരണം നടത്താൻ കഴിയുന്നുണ്ട്. തത്സമയം തെറ്റുതിരുത്തലും മെച്ചപ്പെടലും എന്ന സമീപനം കുട്ടികളിൽ വിജയബോധവും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു.

പേരെന്റ്സ് മീറ്റിംഗ്

2020-21,2021-22 അദ്ധ്യയന വർഷത്തിൽ ഗൂഗിൾ മീറ്റിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ്‌ ക്ലാസ് പിടിഎ നടന്നത്.ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടിക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മീറ്റിംഗും നടന്നത്.കൊറോണ മഹാമാരിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുവാൻ ഉള്ള ആത്മവിശ്വാസം കുട്ടിക്കും രക്ഷിതാവിനും ഉണ്ടാക്കാൻ ഓരോ പി.റ്റി.എയും സഹായിച്ചു.കുട്ടിയുമായി ഒരു വൈകാരിക ബന്ധം വളർത്തുവാൻ ഈ കാലഘട്ടത്തിൽ സഹായിച്ചു.വിദ്യാലയം കുട്ടിക്കു നൽകുന്ന ഓൺലൈൻ പിന്തുണ,രക്ഷിതാവിനെ ഓരോ പിടിഎയിലും അറിയിച്ചു. ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗം, ഡിജിറ്റൽ മീഡിയ കൊണ്ടുള്ള ഈ കാലഘട്ടത്തിൽ ഉള്ള പ്രയോജനം ഇവ കുട്ടികളെയും അതുപോലെ രക്ഷിതാക്കളെയും മനസ്സിലാക്കി.കുട്ടിക്ക് സംശയ നിവാരണത്തിനുള്ള പിന്തുണകൾ നൽകുന്നുണ്ട്.കുട്ടിക്ക് ഉണ്ടാകുന്ന സംശയം പരിഹരിക്കും എന്നുള്ള ഉറപ്പ് രക്ഷിതാവിന് ഓരോ മീറ്റിംഗിലും നൽകി.അമിതമായ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ ദോഷങ്ങൾ രക്ഷിതാവിനെ ബോധവൽക്കരിച്ചു.കുട്ടിക്കും രക്ഷിതാവിനും ആത്മവിശ്വാസം ഉണ്ടാകുവാൻ സാധിക്കുന്ന ആരോഗ്യം, സമീകൃത ആഹാരത്തിന്റെ ആവശ്യകത, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരി പോലുള്ള അമിതമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ദോഷങ്ങൾ മുതലായവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ബോധവൽക്കരണ ക്ലാസ്സുകൾ നൽകി.

ശ്രദ്ധ

പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിലുള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകിവരുന്നത്. എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കാർഷീക പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ സ്കൂൾ സംഘടിപ്പിക്കുന്നു.വൃക്ഷത്തൈ വിതരണം, പച്ചക്കറിവിത്ത് വിതരണം തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഇന്നത്തെ തലമുറയ്ക്ക് മണ്ണിനോടും, പ്രകൃതിയോടും കൂടുതൽ താല്പര്യമുളവാക്കുവാൻ ഈ കാർഷിക പ്രവർത്തനങ്ങൾ സഹായിക്കുന്നു.

പ്രവൃത്തിപരിചയമേള

കഴിഞ്ഞ പത്തുവർഷമായി പ്രവൃത്തിപരിചയ മേളയിൽ സ്കൂൾ പങ്ക്‌ എടുത്തു പോരുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ജില്ലാതല ഓവറോൾ ചാംപ്യൻഷിപ്കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ സ്‌കൂളിൽ നിന്നും സ്ഥിരംമായി പങ്കെടുക്കുന്ന ഇനങ്ങൾ ചുവടെചേർക്കുന്നു.

  1. ഈറ മുള കൊണ്ട് ഉള്ള ഉല്പന്നങ്ങൾ
  2. മുത്തുകൾ കൊണ്ട് ഉള്ള ഉല്പന്നങ്ങൾ.
  3. ബഡിങ്‌ , ലയറിങ് , ഗ്രാഫ്റ്റിങ്
  4. ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങൾ
  5. പാവ നിർമ്മാണം
  6. ഗാർമെന്റ് മേക്കിങ്
  7. പ്ലാസ്റ്റർ ഓഫ് പാരീസ്
  8. റക്സിൻ , കാൻവാസ്‌ , ലെതർ ഉല്പന്നങ്ങൾ
  9. പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം
  10. എഴുതുന്നതിനുള്ള ചോക്ക് നിർമ്മാണം
  11. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ

സ്കൂൾ പാർലമെന്റ്

സ്കൂളിലെ വിദ്യാർത്ഥികളിൽ പുത്തൻഅനുഭവം പകർന്ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം. സെപ്റ്റംബർ25-ാം തീയതി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെസഹായത്താൽ ഓരോ ക്ലാസ്സുകളിലും അവരുടെ ലീഡർമാരെ വോട്ടിങ് യന്ത്രം ഉപയോഗിച്ച്തിരഞ്ഞെടുത്തു. പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയിൽ മഷിപുരട്ടി വോട്ട് രോഖപ്പെടുത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു.തുടർന്ന് നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ,ജോയന്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിച്ച വിദ്യാർത്ഥികളെ ഇതേരീതിയിൽ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുത്തത്.ഓരോ സ്ഥാനാർത്ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നൽകി. പ്രിസൈഡിങ് ഒഫീസർ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്കൂൾ സുരക്ഷാ ക്ലബ്

നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം നമുക്ക് കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. ജില്ലാതലത്തിൽ ജില്ലാ കളക്ടർ നേതൃത്വം നൽകും.എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കണം. ഇതിന്റെ ചുമതല സ്കൂൾ അധികാരികളും, അധ്യാപകരും മാതാപിതാക്കളും വിദ്യാർഥികളുമാണ്.

സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു

സ്ക്കൂൾ ബ്ളോഗ്

സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബ്ലോഗിലേക്ക് അപ്ഡേറ്റ് ചെയ്യുന്നു. സ്കൂൾ ബ്ലോഗ് അപ്ഡേഷനിൽ നേതൃത്വം വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ബ്ളോഗ് നിർമ്മാണത്തിലൂടെ കുട്ടികളുടെ കമ്പ്യൂട്ടറിലുള്ള വിജ്ഞാനം വളരുന്നതിന് സാധിച്ചിട്ടുണ്ട്.

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹിന്ദി ക്ലബ്

സ്കൂളിൽ ഹിന്ദി ദിവസ് ആഘോഷങ്ങൾ  2021 സെപ്റ്റംബർ 14 ന് നടത്തി.ശ്രീ ഷാജകുമാർ മാസ്റ്ററിന്റെ ഉദ്ഘാടന പ്രസംഗത്തോടു കൂടി ഹിന്ദി ദിവസ് ഓൺലൈൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ ഹിന്ദി ഭാഷയിലുളള പ്രാവണ്യം തെളിയിച്ചു കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി പദ്യം ചൊല്ലൽ , കഥ, പ്രസംഗം, ദേശഭക്തിഗാനം, പോസ്റ്റർ നിർമ്മാണം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശ്രീ. ശാക്കിർ മാസ്റ്റർ കൃതജ്ഞ നിർവഹിച്ചു.ദേശീയഗാനത്തോട് ഹിന്ദി ദിവസ് ആഘോഷങ്ങൾ സമാപിച്ചു.