സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/പരിസര ശുചിത്യം
പരിസര ശുചിത്യം
പ്രഭാതം. കിഴക്കേചക്രവാളത്തിൽ നിന്നുദിച്ച സൂര്യരശ്മികൾ പുൽനാമ്പുകളിലെ മഞ്ഞുതുള്ളി കളിൽ സപ്തവർണങ്ങളാൽ പ്രകാശിതമാകുന്നു. ഒരു ചെറിയ വീട്. അവിടെ ഒരു അച്ഛനും മകളും. മകളുടെ പേര് അമ്മു എന്നാണ്. അവൾക്ക് ചെടികളെ നല്ല ഇഷ്ട്ടമാണ്. നല്ല മനോഹരമായ മുടികളും മുല്ലപ്പൂ പോലുള്ള പല്ലുകളും ചെഞ്ചുണ്ടും മയിൽപ്പീലിക്കണ്ണുകളോടുകൂടിയ സുന്ദരിക്കുട്ടി. സസ്യങ്ങളെയെല്ലാം അവൾ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചിരുന്നു. രണ്ടാം ക്ലാസിലായിരുന്നു അവൾ. പക്ഷേ ഒരു കാര്യം. ചെറിയ കുട്ടിയായതുകൊണ്ടു തന്നെ അവൾക്ക് എല്ലാ കാര്യങ്ങളും അറിയുമായിരുന്നില്ല. അച്ഛൻ വാങ്ങിക്കൊടുക്കുന്ന മിഠായിയുടെ കടലാസുകൾ അവൾ മുറ്റത്തേക്ക് വലിച്ചെറിയുമായിരുന്നു. ഇതു കണ്ട അച്ഛൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.പ്ലാസ്റ്റിക്കുകൾ മണ്ണിലേക്ക് വലിച്ചെറിയാൻ പാടില്ല . മണ്ണിൽ പ്ലാസ്റ്റിക്ക് ലയിക്കില്ല. പറഞ്ഞ കാര്യമൊക്കെ അവൾക്ക് നല്ലവണ്ണം മനസ്സിലായി. പ്ലാസ്റ്റിക്കുകൾ പെറുക്കിയെടുത്ത് അവൾ ഒരു സഞ്ചി യിലിട്ടു. അങ്ങനെ അവൾ പ്രകൃതിയെ മനസ്സിലാക്കി.അവൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോട് പറയാനും അവൾ മറന്നില്ല. പരിസരം മലിനമാക്കുന്നതിലൂടെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അവൾ മനസ്സിലാക്കി .
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ