ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വമാണ് നമ്മുടെ ആരോഗ്യം
ശുചിത്വമാണ് നമ്മുടെ ആരോഗ്യം
ഒരിടത്ത് അപ്പു, കിച്ചു എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അപ്പു മഹാ മടിയനും, അനുസരണ തീരെ ഇല്ലാത്ത കുട്ടിയും ആയിരുന്നു. എന്നാൽ കിച്ചു ആകട്ടെ നല്ല അനുസരണയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവരുടെ വീട്ടിൽ അമ്മാവൻ വിരുന്നു വന്നു. വരുമ്പോൾ ധാരാളം പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. ആ സമയം അപ്പുവും കിച്ചുവും കളിക്കുകയായിരുന്നു. അമ്മാവനെ കണ്ട് അവർ വേഗം ഓടി വന്നു. അപ്പു വേഗം അമ്മാവന്റെ കയ്യിൽ നിന്നും പലഹാര പൊതി വാങ്ങി തിന്നാൻ തുടങ്ങി. അപ്പോൾ കിച്ചു പറഞ്ഞു. വാ നമുക്ക് കൈ കഴുകണം എന്നിട്ട് മാത്രമേ കഴിക്കാൻ പാടുള്ളൂ എന്ന് അമ്മ പറഞ്ഞിട്ടില്ലേ! എന്നാൽ അപ്പു അനുസരിക്കാതെ വാരിവലിച്ചു തിന്നു. രാത്രിയായപ്പോൾ അപ്പുവിന് കലശലായ വയറു വേദന വന്നു.അ മ്മ അപ്പുവിനെയും കൂട്ടി ഡോക്ടറെ കാണാൻ പോയി. ഡോക്ടർ ചോദിച്ചു ഇന്ന് എന്തൊക്കെയാണ് കഴിച്ചത്? അപ്പോൾ അപ്പു താൻ കഴിച്ചത് എന്തെല്ലാം എന്ന് ഡോക്ടർക്ക് പറഞ്ഞു കൊടുത്തു. അപ്പോൾ കഴിക്കുന്നതിനു മുൻപ് കയ്യും മുഖവും കഴുകി ആയിരുന്നോ? എന്ന് ഡോക്ടർ ചോദിച്ചു ഇല്ല എന്ന് അപ്പു മറുപടി പറഞ്ഞു. എന്താ കഴുകാഞ്ഞത് എന്ന് ഡോക്ടർ ചോദിച്ചു. അപ്പോൾ അപ്പു ലജ്ജിച്ച് തലതാഴ്ത്തി നിന്നു. അപ്പോഴേക്കും അപ്പു വളരെയധികം ക്ഷീണിച്ചിരുന്നു. എന്നാൽ കിച്ചുവിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അപ്പുവിന് കിച്ചു പറയുന്നത് അനുസരിച്ചിരുന്നെങ്കിൽ തനിക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് തോന്നിപ്പോയി.. പിന്നീടൊരിക്കലും അപ്പു കയ്യും മുഖവും കഴുകാതെ ആഹാരം കഴിച്ചിട്ടില്ല. കൂട്ടുകാരേ, ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ശുചിത്വം ശീലിച്ചാൽ ആരോഗ്യം വർദ്ധിക്കും.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ