വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2021-22
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രവർത്തനങ്ങൾ 2021-22
ഇക്കൊല്ലത്തെ പ്രവർത്തനങ്ങളിൽ എസ് പി സി യുടെ എടുത്തുപറയാനുള്ളത്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ 20 2021 നു ന് നടന്നു. സ്വാന്തന്ത്ര്യ ദിനം, ലോകജനസംഖ്യാ ദിനം, ശിശുദിനം എന്നിവ എൻ സി സി യുടെ നേതൃത്വത്തിലായിരുന്നു നടന്നത്. ജെറി പ്രേം രാജ് ഓർമ്മ ദിനത്തിന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. ജൂനിയർ റെഡ്ക്രോസ് ആൽവിൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഇക്കൊല്ലത്തെ അംഗങ്ങളെ തെരഞ്ഞെടുത്തു.8 9 10 ക്ലാസ്സുകളിൽ നിന്ന് 80 പേരെ ചേർത്തു. ലിറ്റിൽ കൈറ്റ്സ്ൽ 9 ലെ കുട്ടികൾക്കുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. സ്കൂൾ തല ക്യാമ്പ് 2022 ജനുവരി 20 നു നടന്നു. സബ് ജില്ലയിലേയ്ക്ക് 8 കുട്ടികളെ തെരഞ്ഞെടുത്തു.
ഓൺലൈനായി നടന്ന പ്രവർത്തനങ്ങൾ കാണാൻ
എസ് പി സി, എൻ എസ് എസ് എന്നിവ നമ്മുടെ സ്കൂളിലും
എസ് പി സി ഈ വർഷം ഞങ്ങളുടെ സ്കൂളിൽപ്രവർത്തനം ആരംഭിച്ചു. 17/09/21 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ എസ് പി സി യുടെ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. അതോടൊപ്പം ഹയർസെക്കന്ററി തലത്തിൽ എ൯ എസ് എസ് അനുവദിച്ചിരിക്കുന്നു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ മികവുപുലർത്തുന്നതാണ്.
അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുന്നു
ഈ വർഷം അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുന്ന ശ്രീലതടീച്ചർ വിരമിക്കുന്നു. തന്റെ സുദീർഘമായ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീമതി ശ്രീലതടീച്ചറിന് 24-02-2002 ന് സ്കൂൾ മാനേജർ മൊമന്റോ നല്കി ആദരിച്ചു.
ആധാർ അപ്ഡേഷൻ ക്യാമ്പ് വി പി എസിൽ
സ്കൂളിലെ കുട്ടികൾക്കായുള്ള ആധാർ അപ്ഡേഷൻ ഞങ്ങളുടെ സ്കൂളിൽ നടന്നു. മാർച്ച് 7 മുതൽ 15വരെയുള്ള തിയതികളിലായിരുന്നു അപ്ഡേഷൻ. പോസ്റ്റാഫീസു വഴിയാണ് ഈ ക്യാമ്പ് നടന്നത്. സ്കൂളുകളെ കേന്ദ്രീകരിച്ചു നടക്കുന്ന ഈ നിർബ്ബന്ധിത ആധാർ അപ്ഡേഷൻ സൗജന്യമായിട്ടാണ് നടന്നത്.