ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നാം ഏവരും ഇന്ന് പല രോഗങ്ങളിൽ അടിമപെട്ടിരിക്കുന്നു. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ശീതളമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. ആ കടമയിൽ നിന്ന് വഴിമാറി പ്രകൃതിയെ മാത്രമല്ല മനുഷ്യജന്മത്തെ തന്നെ സ്വയം മൃഗീയമായ രോഗങ്ങൾക് അടിമപ്പെടുത്തുകയാണ് ഇന്നത്തെ മാനവകുലം. രോഗത്തിന്റെ വർദ്ധനവ് കോടാനുകോടി മാനുഷ്യരുടെ ജീവന് തന്നെ ആപത്താകുന്നു. നമ്മുടെ ലോകത്തിനെ മുന്നോട്ടു നയികേണ്ടവർ ഇന്ന് മണ്ണിനടിയിലാകുന്നു. ഇതിനൊരു പരിഹാരം രോഗപ്രതിരോധം മാത്രം. കൊറോണ,നിപ എന്നീ വയറസുകളുടെ മാരകരോഗങ്ങൾക്ക് അടിമപ്പെട്ട് മനുഷ്യജന്മം. ജനങ്ങളുടെ ഭീതി പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് മാറ്റാൻ കഴിയു. വ്യക്തിശുചിത്വവും പരിസരമലിനീകരണവും മാനവകുലത്തിന്റ അടിത്തട്ടിനെ തന്നെ ഇളക്കി മറിക്കുന്നു. ലക്ഷകണക്കിന് ജനങ്ങൾ നിപ എന്നെ മഹാമാരിയെ പ്രതിരോധത്തിലൂടെ ആട്ടിപായിച്ചു പ്രതിരോധമാണ് ഇതിനുള്ള ഒറ്റ മാർഗം. നാം പ്രതിരോധിച്ചു കൊണ്ടിരിക്ക്ണം...രോഗങ്ങൾ നമ്മളിൽ വിട്ടു പോകുന്ന വരെ. രോഗങ്ങളുടെ അടിത്തട്ട് നശിപ്പിക്കുന്ന ഒന്നാണ് പ്രതിരോധം.മനുഷ്യരെല്ലാം മലിനീകരണത്തിന്റ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ പുതിയ രോഗങ്ങൾ വേട്ടയാടുന്നു. ശുചിത്വമില്ലായ്മയും, മലിനീകരണത്തിന്റെ വർധനവുമാണ് രോഗങ്ങൾക്ക് കാരണം. രോഗങ്ങളിൽ ഓരോ മനുഷ്യരും അകപ്പെടുന്നു. പ്രതിരോധത്തിന്റെ വർദ്ധനവ് കുറയുന്ന കാലഘട്ടം നമ്മുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ വികസനത്തിനെ ബാധിക്കുന്നു. ലോകം ദാരിദ്രത്തിലാഴ്ന്നു. ഭക്ഷണത്തിന് ബുദ്ധിമുട്ട് വന്നു തുടങ്ങി. പ്രതിരോധനത്തിന് അല്ലാതെ നമ്മുടെ നാടിനെ രക്ഷിക്കൻ കഴിയില്ല. ഇനി നമുക്ക് വേണ്ടത് പ്രതിരോധം മാത്രം. രോഗങ്ങളില്ലാത്ത ഒരു നാട്, ഒരു ജനത .. അതിനുവേണ്ടി നമുക്ക് പ്രതിരോധിച്ചു പോരാടാം. STAY HOME, STAY SAFE !
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം