ലിറ്റിൽഫ്ലവർ കോൺവെന്റ് സ്കൂൾ വെള്ളായണി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
തീരാത്ത ശാപ ങ്ങൾ

"മാമലകൾക്കപ്പുറത്ത്
മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു
നാടുണ്ട് കൊച്ചു
മലയാളം എന്നൊരു
നാടുണ്ട്"

സ്കൂളിൽ നടക്കുന്ന പാട്ടുമത്സരത്തിന് പാടാനുള്ള പാട്ടുപാടി സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് മീനു മോൾ " എന്താ കുഞ്ഞേ നീ ഇതുവരെ കുളിച്ചില്ലേ ,സ്കൂളിൽ പോണ്ടേ,പാട്ടു പാട് , പെട്ടെന്ന് ഇറങ്ങും കുഞ്ഞേ, താമസിക്കും" മീനു മോളുടെ അമ്മ അനു വിൻറെ ശബ്ദമാണ്.

മീനു മോളും അമ്മ അനുവും അച്ഛൻ മാധവും അടങ്ങുന്ന ചെറിയ കുടുംബം കുറിഞ്ഞി മലയുടെ മുകളിൽ ആണ് താമസം. അവിടെനിന്ന് കുരുവി അങ്ങാടി കാണാൻ മിന്നു മോൾക്ക് വലിയ ഇഷ്ടമാണ്. അവളുടെ ഓരോ വാക്കും പ്രവർത്തിയും കണ്ടാൽ അവൾ പ്രകൃതിയുടെ പുത്രി ആണെന്ന് തോന്നും.
അച്ഛൻറെ കൃഷിസ്ഥലത്ത് പോകുവാനും, അവിടെ ഇരുന്ന് മൈനയും അമ്മൂമ്മക്കിളി ഒക്കെ കാണാൻ വലിയ ഉത്സാഹമാണ് അവൾക്ക് .വാഴ കുമ്പിൽ നിന്നും തേൻ നുകരാൻ വരുന്ന കുഞ്ഞിക്കിളി അവൾക്കും കൗതുകമാണ്.

പാട്ടുപാടാൻ ഉള്ള ഉത്സാഹത്തിൽ പെട്ടെന്ന് ഒരുങ്ങി സുന്ദരിയായി അമ്മയുടെ അടുത്ത് മിനിമോൾ എത്തി." ചൂട് ദോശ പൊഴിയുന്ന ശബ്ദം കേൾക്കാൻ എന്ത് രസമാണ് അല്ലേ അമ്മേ" മീനു മോളുടെ ചോദ്യം കേട്ട കണ്ണിറുക്കി ചിരിച്ചു .അമ്മേ അച്ഛൻ വന്നില്ലേ മോൾക്ക് ഇന്ന് പാടാൻ ഉള്ളതാ അനുമോളുടെ പരിഭവം കേട്ട് അച്ഛൻ മാധവൻ ഓടിവന്നു .അച്ഛൻ . മോൾക്ക് വേണ്ടി കാത്തിരിക്കുവാ പെട്ടെന്ന് പോകാം ,മോൾ ഇന്ന് നന്നായി പാടണം കേട്ടോ മാധവൻ വേഗം തന്നെ തൻറെ സൈക്കിൾ ഇന്ത്യ മുന്നിൽ അനുമോളെ ഇരുത്തി കുന്ന പതിയെ ഇറങ്ങി വഴി നീളെ പാടാനുള്ള പാട്ടുപാടിയാണ് മീനു മോളുടെ പോക്ക് കുരുവി അങ്ങാടിയിൽ എത്തിയാൽ മിന്നു മോളുടെ ഒരു പതിവ് ചോദ്യമുണ്ട് നമ്മുടെ കുറിഞ്ഞി കൊന്നു കാണാൻ എന്ത് ഭംഗിയാണ് അല്ലേ അച്ഛാ മാധവൻ ചിരിച്ചുകൊണ്ട് പറയും എൻറെ മിനിമോൾ ഉള്ളപ്പോളാനു കുന്നിനു ഭംഗി വരുന്നത് അത് കേൾക്കുമ്പോൾ അവൽക്കു നാണം വരും

സ്കൂളിൽ എത്തിയതും ആദ്യ ബെല്ലടിച്ചു മിനിമോൾ അച്ഛനെ ഒരു ഉമ്മ കൊടുത്തിട്ട് വേഗം ഓടി പോയി

സ്കൂളിലെ പാട്ടുമത്സരത്തിന് അവൾ ഭംഗിയായി തന്നെ പാടി പാട്ട് കേട്ടവർ എല്ലാം പരസ്പരം ചോദിച്ചു പ്രകൃതിയെ ഇത്രയ്ക്കും ഉൾക്കൊണ്ട് എങ്ങനെ ഈ കുഞ്ഞു പാടുന്നു .അത്രയ്ക്ക് ഭംഗിയായിരുന്നു മിനിമോളുടെപാട്ട് .ഒന്നാംസ്ഥാനവും സമ്മാനവും വാങ്ങി മിനിമോൾ വീട്ടിലേക്ക് ഓടി .എന്തു നീളം ആ വീട്ടിലേക്കുള്ള വഴി ....മീനു ഓർക്കുന്നു പാവം അവളുടെ സന്തോഷം ....

കുരുവി അങ്ങാടി എത്തിയതും മിനിമോൾ കുറിഞ്ഞി കുന്നിലേക്ക് നോക്കി .പെട്ടെന്നവൾ നിന്നും ഇതെന്താ കുറഞ്ഞിരിക്കുന്ന ഒരു ഭംഗി കുറവ് .ആ കുഞ്ഞുമനസ്സിന് ഒന്നും മനസ്സിലായില്ല അവൾ വേഗത്തിൽ ഓടി കുന്നിലേക്ക് അവൾ അതിശയിച്ചുപോയി ഇവിടെ കുറിക്കുന്ന ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്ന അതിനിടയിൽ തൻറെ കുഞ്ഞിന് മണ്ണുമാന്തി യുടെ കൂർത്ത കൈകൾ പിടിച്ചു തകർക്കുന്നു മോളെ നമ്മുടെ എല്ലാം പോയി നമ്മൾ ഇനി എങ്ങോട്ട് പോകും എവിടെ ജീവിക്കും ദയനീയമായ അവസ്ഥ കണ്ടു നിന്നവർക്ക് പോലും സഹിക്കില്ല .

മീനു മോളെ അച്ഛൻ മാധവൻ അവളുടെ കയ്യിൽ പിടിച്ചു വിളിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കിയ മാധവന് അത് വായിക്കാൻ കഴിഞ്ഞു എന്തിനാ അച്ഛാ ആരാ ഇത് ചെയ്തത് നിർത്താൻ പറ അച്ഛാ ....കുറിഞ്ഞി ക്ക് വേദനിക്കും........കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അച്ഛനെ നീ സഹായത്തോടെ മാത്രമേ നോക്കാൻ കഴിഞ്ഞുള്ളൂ .

പൊടിപടലങ്ങൾ എല്ലാം അടങ്ങിയപ്പോൾ മാധവൻ പിന്നെ ആ കണ്ണിലേക്ക് നോക്കി കണ്ണീരല്ല പകരം നിസ്സംഗത ആയിരുന്നു ആ കണ്ണിൽ ......

ആ കണ്ണുകൾ ലോകത്തോടു പറഞ്ഞു മനുഷ്യൻ നീ ഇതിനു അനുഭവിക്കും

(2018 2019 ഈ രണ്ടു വർഷവും മലയാളികൾ മറക്കില്ല കേരളമെന്ന ദൈവത്തിൻറെ സ്വന്തം നാടിനെ മഹാ പ്രളയം വിഴുങ്ങിയ വർഷങ്ങൾ .
പ്രളയം ഇതിനു മുന്നേയും വന്നിട്ടുണ്ട് പക്ഷേ പഴമക്കാർ പറഞ്ഞു "കയറിയ വെള്ളം തീർച്ചയായും ഇറങ്ങി പോകുമെന്ന് "എന്നാൽ വർഷങ്ങളിലെ പ്രളയം നമ്മെ ഒരുകാര്യം പഠിപ്പിച്ചു ഈ ഭൂമിയിൽ ഇനി തുച്ഛമായ സ്ഥലം മാത്രമേ ഉള്ളൂ .മനുഷ്യാ നീ ഇനിയെങ്കിലും ഓർക്കുക ഇതിന് നീ പരിഹാരം കണ്ടില്ലെങ്കിൽ വരും തലമുറ നിന്നെ ശപിക്കും തീർച്ച.

ചൈതന്യ. എ. എസ്
10 B ലിറ്റൽ ഫ്ലവർ കോൺവെൻറ് സ്കൂൾ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ