യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
'കോവിഡ്-19' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 'കൊറോണ' വൈറസ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. സമ്പന്നനെന്നോ ദരിദ്രനെന്നോ പോലും നോക്കാതെ കൊറോണ മനുഷ്യരാശിക്ക് മേൽ ധാരാളം നഷ്ടമുണ്ടാക്കി. സാമ്പത്തിക ശേഷിയിൽ പുറകിൽ നിൽക്കുന്ന നമ്മുടെ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. എങ്കിലും, കേരളത്തിലെ ആരോഗ്യ മേഖലയിലെ മികച്ച ചികിത്സ രീതി കൊണ്ടു ഒരു പരിധി വരെ രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. നമുക്ക് ഏറെ പരിചിതമായ ചൊല്ലാണ് "രോഗം വന്നിട്ടു ചികിൽസിക്കുന്നതിനെക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുക" എന്നത്. ഈ കൊറോണക്കാലത്തു ഏറെ അർത്ഥമുണ്ട് ഈ ചൊല്ലിന്. വ്യക്തിശുചിത്വം പാലിച്ചും മാസ്‌ക് ധരിച്ചും മറ്റുള്ളവരിൽ നിന്നും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. ഗവണ്മെന്റ് നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണയെ തോൽപിച്ചു അതിജീവിക്കാം!
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം