മാതൃകാപേജ്/പ്രവർത്തനങ്ങൾ
| സ്‌കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| Home | 2025-26 |
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ഇവിടെനിന്നും പകർത്തി ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.
Yearframe Tab ചേർക്കൽ- വീഡിയോ സഹായി Yearframe Tab പിഡിഎഫ് സഹായഫയൽ
- ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം.
- ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- മികച്ച ഒരു മാതൃക ഇവിടെക്കാണാം.
(ഒരു പഠനാനുബന്ധ പ്രവർത്തനം ഡോക്കുമെന്റ് ചെയ്ത മാതൃക താഴെ കാണുക - ഇവിടെ നൽകിയിരിക്കുന്നത് യഥാർത്ഥ വിവരങ്ങളല്ല)
പ്രവേശനോൽസവം 2025
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷംസുദ്ദീൻ തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു. പി ടി എ വൈസ്പ്രസിഡന്റ് രാഘവൻ വലിയ വീട് , ഹെഡ് മാസ്റ്റർ മനോജ്‌കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി