പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
      പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ - സ്കൂൾ പത്രം       
  • വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി അധ്യാപക ദിനാചരണം

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാടൊന്നാകെ കൈകോർക്കുമ്പോൾ വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപക ദിനത്തിൽ ഒരു കൂട്ടം അധ്യാപകർ മാതൃകയായി. പ്രളയക്കെടുതിയിൽ ഇരയായവർക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നും സാമ്പത്തിക സഹായങ്ങളും സുമനസ്സുകൾ എത്തിച്ച് കൊടുക്കുമ്പോൾ മറ്റാരുടെയും ശ്രദ്ധ നേടാത്ത രക്തദാനമെന്ന മഹാദാനത്തിലേക്കാണ് സ്‌കൂളിലെ അധ്യാപകർ മുന്നോട്ടിറങ്ങിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 100 ഓളം വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിലേർപ്പെട്ട സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും അധ്യാപകർക്കുമുണ്ടായ അനുഭവങ്ങളാണ് രക്തദാനമെന്ന ആശയത്തിലേക്ക് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നിരവധി നിത്യ രോഗികളെയും രക്തം ആവശ്യമുള്ളവരെയും അധ്യാപകർ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ 50 ഓളം അധ്യാപകർ ഇതിനായി മുന്നോട്ടിറങ്ങുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും അവിടെ ബ്ലഡ് സ്റ്റോറേജ് സംവിധാനം മാത്രമാണെന്ന് മനസ്സിലാക്കിയ അധ്യാപകർ കോട്ടക്കൽ അൽ മാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാംക്രമിക രോഗം മൂലം രക്തം ആവശ്യമായ രോഗികൾക്കാണ് രക്തം നൽകുന്നതെന്നും സംസ്ഥാനത്തെ ഏത് രോഗികൾക്കും ആവശ്യമായ രക്തം നൽകാൻ തങ്ങൾ തയ്യാറാണെന്ന് അധ്യാപകർ പറയുന്നു. രക്ത ദാനത്തിന് സ്‌കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ നേതൃത്വം നൽകി. ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ യു ബാബു, അബൂബക്കർ പുളിക്കൽ, രാമചന്ദ്രൻ, ഷാജി, ഫൈസൽ, ഉസ്മാൻ, ഫാറൂഖ്, ഷബീറലി, ഹാരിസ്, ജൈസൽ, ഹക്കീം തുടങ്ങിയവർ തുടങ്ങിയവർ പങ്കാളികളായി.
അധ്യാപക ദിനാചരണം സ്‌കൂളിൽ മറ്റു വേറിട്ട പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. 1983 ൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ.മുഹമ്മദലി സാറിനെ അദ്ദേഹത്തിന്റെ ശിഷ്യനും ഇപ്പോഴത്തെ പ്രഥമാധ്യാപകനുമായ ബഹു. അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച മറ്റ് പ്രഥമാധ്യാപകരായ ഹംസ മാസ്റ്ററെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു.ബാബു സർ പൊന്നാട അണിയിച്ചു. കഴിഞ്ഞ വർഷം വിരമിച്ച പ്രഥമാധ്യാപകൻ അനിൽകുമാർ സാറിനെ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ പൊന്നാട അണിയിച്ചു. 70 ഡിവിഷനുകളിലും വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസെടുത്തു.
  • ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്

വെള്ളപ്പൊക്കം ദുരന്തം വിതച്ച ഭൂമിയിൽ വെള്ളമിറങ്ങിയപ്പോൾ ഉള്ള സമാനതകളില്ലാത്ത ദുരിതക്കാഴ്ച കണ്ട് പകച്ചു നിന്ന വീടുകളിലേക്ക് ഒരു കൈ സഹായം നൽകി വേങ്ങര ചേറൂർ PPTMYHSS ലെ സ്റ്റുഡന്റ് പോലിസ് യൂണിറ്റ്. വീടുകളുടെ ചുമരിൽ പറ്റി നിന്ന ചെളി പ്പാടുകൾ തുടച്ചു മാറ്റിയും മാലിന്യം കലർന്ന മുറികളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി താമസയോഗ്യമാക്കുന്ന ശ്രമകരമായ ദൗത്യമാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തത്. മൂന്നും നാലും പ്രാവശ്യം കഴുകി ക്ലോറിൻ വെള്ളം തളിച്ച് വീട്ടുകാർക്ക് ആരോഗ്യകരമായ രീതികൾ നിർദ്ദേശിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നൂറോളം വരുന്ന വിദ്യാർത്ഥികൾ 12 പേരടങ്ങുന്ന 8 ടീമുകളായി തിരിഞ്ഞ് 25 ഓളം വിടുകളാണ് വൃത്തിയാക്കിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് നടന്ന സേവന പ്രവർത്തനത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന് നയിക്കാൻ വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, SPC കമ്യൂണിറ്റി പോലിസ് ഓഫീസർ നിസാർ അഹമ്മദ് കെ.വി എന്നിവരുണ്ടായിരുന്നു. സ്കൂളിലെ 20 ലധികം അധ്യാപകരും വേങ്ങര സ്റ്റേഷനിലെ 8 പോലീസുകാരും നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള Edumartial സ്കൂൾ ഓഫ് ഹെൽത്ത് & ഫിറ്റ്നസിലെ 15 വളൻറിയർമാരും ചേർന്നാണ് ക്ലിനിംഗ് പൂർത്തിയാക്കിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു ബാബു,പുളിക്കൽ അബൂബക്കർ, കുറുക്കൻ അബ്ദുൽ മജീദ്, മൊയ്തീൻ കോയിസ്സൻ, അയ്യൂബ് അഞ്ചു കണ്ടൻ, നൗഫൽ എ കെ, പൂക്കുത്ത് മുജീബ്, വാർഡ് മെമ്പർ കുറുക്കൻ അലവിക്കുട്ടി ഹാജി, ന ബ്ഹാൻ, ഷാജി പൂതേരി, ഫൈസൽ കോട്ടക്കൽ, എന്നിവർ പങ്കെടുത്തു.
  • കൊട്ടിഘോഷങ്ങളില്ലാതെ സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്തിന്റെ 72 -) o സ്വാതന്ത്ര്യദിനാഘോഷം പി പി എം വൈ എച്ച് എസ് എസ് ൽ കൊട്ടിഘോഷങ്ങളില്ലാതെ നടന്നു. മഴക്കെടുതി മൂലം  ദുരിതമനുഭവിക്കുന്നവരുടെ സങ്കടങ്ങളിൽ മനസ്സുകൊണ്ട് പങ്കാളികളായിക്കൊണ്ട് സ്‌കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ രാവിലെ 9 മണിക്ക് പതാകയുയർത്തൽ കർമ്മം നിർവ്വഹിച്ചു.
  • ജൂബിലി നിറവിൽ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാന ഹയർ സെക്കന്ററി സ്കൂൾ.

കോറൽ ജൂബിലി ലോഗോ പ്രകാശന ചടങ്ങ്








  • 2018 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.


  • വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ

വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.


  • മെഗാ ഡിജിറ്റൽ ക്വിസ് നടത്തി
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അധ്യാപകർ സംസാരിച്ചു.


  • കൗമാര ദിനാഘോഷം - വിവിധ പരിപാടികളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്‌കൂളുകളിൽ...


  • സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം
ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.


  • ജീവിത വിജയത്തിന് വേണ്ടത് വിനയം: മുഹമ്മദലി ശിഹാബ് ഐ എ എസ്
വിനയമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് നാഗാലാന്റ് കിഫ്റെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് ഐ എ എസ് പറഞ്ഞു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് ഐ എ എസ് രചിച്ച 'വിരലറ്റം' എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.


  • സ്കൂളിലെ 100 വിദ്യാർത്ഥികൾക്ക് ചാക്കീരി പെട്രോളിയം യൂനിഫോമിന്റെ ഓവർകോട്ട് നൽകി
നമ്മുടെ സ്കൂളിലെ 100 വിദ്യാർത്ഥികൾക്ക് ചാക്കീരി പെട്രോളിയം യൂനിഫോമിന്റെ ഓവർകോട്ട് നൽകി പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തങ്ങളുടെ ഭാഗധേയം നിർവഹിച്ചു. യൂനിഫോം ഫണ്ട് ചാക്കീരി പെട്രോളിയം പ്രതിനിധി അർഷൽ ചാക്കീരി ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് കുട്ട്യാലി സാഹിബ് ഡെ. ഹെഡ്മാസ്റ്റർ KU ബാബു മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ അധ്യാപകരായ ഫൈസൽ കോട്ടക്കൽ സുഹ്റ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.


  • പുതുമോടിയണിഞ്ഞ് നവഗാതരെ സ്വീകരിക്കാൻ തയ്യാറായി പി.പി.ടി.എം.വൈഎച്ച്.എസ്.എസ്

നിറയെ പുതുമകളുമായാണ് സ്കൂൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.പകുതിയിലധികം ക്ലാസുകൾ ഹൈടെക് ആയി , ക്ലാസുകളെല്ലാം ഇന്റർനാഷണൽ നിലവാരത്തിലെത്തിച്ചു, സൗന്ദര്യവത്കരണം നടന്ന ക്യാമ്പസ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മുന്നിൽ നിന്ന് നയിക്കാൻ കാര്യക്ഷമത നിറഞ്ഞ നേതൃത്വം - പുതുമകളുടെ ഘോഷയാത്രയുമായി നിലവാരമുള്ള വിദ്യാഭ്യാസം വേങ്ങരക്കും സമീപ പ്രദേശങ്ങൾക്കും കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ മുന്നോട്ട്.
  • സംസ്ഥാന ഗണിത-ഐ ടി മേളയിൽ സ്‌കൂളിന് മികച്ച നേട്ടം..



മലയാള ദിന പത്രങ്ങൾ
മലയാള മനോരമ
മാതൃഭൂമി