പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്
ഒരോ കുട്ടിയും തൻ്റെ ചുറ്റുപാടുകളേയും താൻ ഉൾപ്പെടുന്ന സമൂഹത്തേയും രാജ്യത്തേയും കുറിച്ചും അവൻ ജീവിക്കുന്ന പ്രപഞ്ചത്തെ കുറിച്ചും അറിവ് നേടേണ്ടി ഇരിക്കുന്നു. നേടിയ അറിവുകളെ അവൻ്റെ സാമൂഹികമായ ചുറ്റുപാടിൽ പ്രയോഗിക്കുകയും സമൂഹത്തിൻ്റെ നന്മക്കായി പ്രയോഗിക്കുകയും ചെയ്യേണ്ടി ഇരിക്കുന്നു.
![](/images/thumb/a/a6/19879_ss4.jpeg/300px-19879_ss4.jpeg)
![](/images/thumb/1/17/19879_ss5.jpeg/300px-19879_ss5.jpeg)
ഇതിനുള്ള ശേഷി ഒരോ കുട്ടിയിലും വളർത്തിയെടുക്കുകയാണ് സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെ ലക്ഷ്യമാകുന്നത്.
അതു കൊണ്ടു തന്നെ ഇതിന് അവസരം നൽക്കുന്ന നിരവധി പഠന - പാഠ്യേതര പ്രവർത്തനങ്ങൾ പി.എം എസ്.എ.എം.എ .യു .പി സ്കൂൾ കാരാത്തോട്ട് -ലെ സാമൂഹ്യ ശാസ്ത്ര ക്ലബിന് കീഴിൽ നടന്നുവരുന്നു.
ഗാന്ധിജയന്തി, ഹിരോഷിമാ - നാഗസാക്കി ദിനം സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം, ഭരണഘടനാ ദിനം തുടങ്ങിയ ദിനാചരണങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു.
![](/images/thumb/4/46/19879_ss2.jpeg/315px-19879_ss2.jpeg)
![](/images/thumb/2/21/19879_ss1.jpeg/300px-19879_ss1.jpeg)
![](/images/thumb/5/5e/19879_ss3.jpeg/300px-19879_ss3.jpeg)
കൂടാതെ എൻ്റെ ചരിത്ര മ്യൂസിയം, പ്രാദേശിക ചരിത്രരചന, online ഇലക്ഷൺ തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളും ഇതിനകം ക്ലബിന് കീഴിൽ നടന്നു.