പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ രോഗങ്ങൾ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ തടയാം


പകർച്ചവ്യാധികൾ അധികവും ഉണ്ടാകുന്നത് പരിസര ശുചിത്വമില്ലായ്മ കൊണ്ടാണ്. നാം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം.ഈച്ച, കൊതുക് ,എലി, ഇവയെല്ലാം രോഗം പകർത്തുന്ന ജീവികളാണ്. നമ്മുടെ പരിസരത്ത് ചപ്പ് ചവറുകളും പ്ലാസ്റ്റിക്കുകളും വലിച്ചെറിയരുത്. ഇത് കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാക്കുകയും ഇത്തരം ജീവികൾ പെരുകുകയും ചെയ്യും.എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള പല അസുഖങ്ങളും വരാൻ കാരണമാകും. പരിസരത്ത് വെള്ളം കെട്ടിക്കിടന്നാൽ കൊതുക് മുട്ട ഇട്ട് പെരുകും. അതു കൊണ്ട് വെള്ളം കെട്ടി നിൽക്കാതെ നോക്കണം. കിണറുകളും തോടുകളും കുളങ്ങളും വൃത്തിയായി സൂക്ഷിക്കണം. മലിനജലത്തിലൂടെയും രോഗങ്ങൾ പകരും. പൊതു സ്ഥലങ്ങൾ മലിനമാകാതെ നാം നോക്കണം. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വവും പാലിച്ചാൽ നമുക്ക് രോഗങ്ങൾ വരുന്നത് തടയാൻ കഴിയും.

അസ്‌ലഹ പർവീൻ
2 പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം