പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയിൽ തെളിഞ്ഞ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയിൽ തെളിഞ്ഞ വെളിച്ചം

മഞ്ഞമലക്കാട്ടിലെ താമസക്കാരായിരുന്നു മിട്ടുവും കുടുംബവും. അവരെ കൂടാതെ ധാരാളം പക്ഷികളും മൃഗങ്ങളും മഞ്ഞമലകാട്ടിൽ താമസിച്ചിരുന്നു.അവരുടെ രാജാവ് മില്ലും എന്ന ഒരു സിംഹമായിരുന്നു. എല്ലാവരും വളരെ സന്തോഷത്തോടെയാണ് അവിടെ ജീവിച്ചിരുന്നത്. അങ്ങനെയിരിക്കെ മിട്ടു കുരങ്ങന്റെ മകനായ ടുട്ടുവിനു ഒരു അസുഖം വന്നു. ആ കാട്ടിലെ പ്രസിദ്ധനായ ഒരു വൈദ്യനായിരുന്നു എന്നായിരുന്നു ചെമ്പൻ കരടി. മിട്ടുക്കുര ങ്ങൻ ടുട്ടുവിനെയും കൂട്ടി വൈദ്യരുടെ അടുക്കൽ പോയി. ടുട്ടുവിനെ വൈദ്യർ അടിമുടി പരിശോധിച്ചു. കാര്യം പിടികിട്ടിയില്ല. കരടി പറഞ്ഞു ഇതൊരു പുതിയ പകർച്ചവ്യാധിയാണ് ഇതിന് എൻറെ പക്കൽ മരുന്നൊന്നും ഇല്ല. ഇത് മറ്റുള്ളവർക്ക് പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് പറഞ്ഞ് അവർ മടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ടുട്ടുവിന്റെ കൂടെ കളിച്ചവർക്കും രോഗം പിടികൂടി. ഈ വാർത്ത കാട്ടുതീ പോലെ പടർന്നു. രാജാവായ മില്ലുവിന്റെ ചെവിയിലുമെത്തി. ബുദ്ധിമാനായ സിംഹം രോഗം ടുട്ടുവിനെയും വന്ന മറ്റുള്ളവരെയും മാറ്റിപ്പാർപ്പിച്ചു. ഈ രോഗം ടുട്ടുവിന് എങ്ങനെ പിടികൂടി എന്നറിയാൻ ബുദ്ധിമാനായ ചിന്നു കുറുക്കനെ ചുമതലപ്പെടുത്തി. അങ്ങനെ ചിന്നു അന്വേഷണം തുടങ്ങി അപ്പോഴാണ് അടുത്ത കാട്ടിൽ ഈ രോഗം വന്നു കുറച്ചുപേർ മരിച്ചെന്ന് ചിന്നു അറിഞ്ഞത്. ഈ വിവരം അവൻ രാജാവിനെ ബോധിപ്പിച്ചു. ആ സമയത്ത് തന്നെയാണ് ടുട്ടു അടുത്ത കാട്ടിൽ പോയതെന്നും അങ്ങനെയാണ് അവന് രോഗം പിടിപെട്ടതെന്നും മനസ്സിലായത്. ഉടൻ രാജാവ് എല്ലാവരോടും ജാഗ്രത പാലിക്കാനും കൂട്ടംകൂടി നിൽക്കാതെയും അവരുടെ സ്ഥലത്ത് തന്നെ കഴിയാനും ആവശ്യപ്പെടും ഇത് എല്ലാവരും അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ ടുട്ടുവിന്റെയും കൂട്ടുകാരുടെയൂം രോഗം മാറി. അവർ പണ്ടത്തെപ്പോലെ സന്തോഷമായി ആ കാട്ടിൽ ജീവിച്ചു

ആദിദേവ്
4 A പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ