ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/ഭൂമി ചിരിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി ചിരിച്ചു

വിഷവും പുകയും മാലന്യങ്ങളും നിറഞ്ഞ ഭൂമി കുറച്ചു ദിവസങ്ങളിലായി സന്തോഷത്തിലാണ്...
ആരാ ഭൂമിയെ സന്തോഷിപ്പിച്ചത്??
അതോ.. ഏതോ കാണാൻ പറ്റാത്ത ഒരു ജീവിയാണ്
ഫോട്ടോയിൽ കാണാൻ ഭംഗിയുണ്ട്
ടീച്ചറോട് ചോദിക്കാമെന്ന് വെച്ചാൽ സ്കൂളുമില്ല..
കൊറോണ എന്ന് പേര് മാത്രം അറിയാം..
മനുഷ്യരെ മാത്രേ ഉപദ്രവിക്കുന്നുള്ളൂ..
മനുഷ്യരെ വീട്ടിലിരുത്തി..
അവൻ കളിച്ചു.. ചിരിച്ചു.. ഭൂമിയും കൂടെ ചിരിച്ചു
റോഡിൽ വണ്ടികൾ ഇല്ല, വിഷവും പോയി..
മനുഷ്യരോട് കൈ കഴുകാൻ പറഞ്ഞു, കഴുകി..
വായും മൂക്കും കെട്ടാൻ പറഞ്ഞു, കെട്ടി..
മനുഷ്യരുടെ ചിരി പോയി .. എന്താലെന്താ..
നമുക്ക് എല്ലാം തരുന്ന ഭൂമി ചിരിച്ചില്ലേ.

ആഹിൽ ഷയാൻ. പി. എ
3 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത