ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ചിന്താധാരകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്താധാരകൾ


ഇന്നു ഞാനോർക്കുന്നു താതൻ
തൻ കൈ പിടിച്ചന്നു
ഞാനെത്തിയ വിദ്യാലയം.....

എന്നെ ഞാനാക്കുവാൻ
കാരണമായുള്ള തേൻ മലരാകുന്ന
വിദ്യാലയം...

അറിവിന്റെ ദീപമായ്
അർപ്പിത മനസ്സുമായ്
നെഞ്ചോടണച്ചൊരാ ഗുരു ശ്രേഷ്ഠരെ....

കണ്ണും കരളുമായ് കൂട്ടിനാ-
യെത്തിയ സ്നേഹനിധികളാം
കുട്ടുകാരെ.....

ആനന്ദതുന്തിലമായിരുന്നീ
ലോകം പിന്നെനിയ്ക്കന്യമായ്
പോകുമല്ലോ..

ഈ വിധ ചിന്തകൾ എന്റെ
മനസ്സിനെ സങ്കട നെറുകയിൽ
നിർത്തിടുമ്പോൾ..

കാലത്തിൻ യവനികയ്ക്കൊപ്പമീ
മാറ്റങ്ങൾ എന്ന സത്യത്തെ
അറിഞ്ഞീടുന്നു...
 

ആവണി സജീവ്
7 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത