ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/മാറണം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറണം നമ്മൾ

പലതുണ്ട് മുന്നിൽ പാഠം പഠിക്കുവാൻ
പ്രപഞ്ചം നമുക്കേകി മുന്നറിയിപ്പുകൾ
പ്രളയങ്ങൾ രണ്ടെണ്ണം കരയിച്ചു പോയതും
നിപ്പയിൽ നമ്മൾ വിറങ്ങലിച്ചാർത്തതും
മറന്നിടും മാനവർ മന:സാക്ഷിയില്ലാതെ
മാറ്റില്ല നമ്മുടെ ജീവിത ശൈലികൾ

ഏറെ സഹിച്ചിടും പ്രകൃതിയെന്നാകിലും
ഏറിടും മനുജന്റെ
 കൈയ്യേറ്റമെങ്കിലും
ഒരു നാൾ ഉറഞ്ഞിടും ഉഗ്രകോപങ്ങളാൽ
ആവില്ല നമ്മൾക്കതേറ്റു വാങ്ങീടുവാൻ
അതിനുള്ള ഓർമ്മപ്പെടുത്തലാം ചിലതിത്
അനുഭവിക്കും വരെ അറിയില്ല നാമത്

ഈ ഭൂമി നമ്മുടെ മാത്രമെന്ന ചിന്തയാൽ
മർത്യരോ അനുദിനം വാണരുളീടുന്നു
കാക്കണം വരും തലമുറകൾക്കായിത്
അതിനായി മാർഗ്ഗങ്ങൾ തേടുന്നു ഭൂവിതും
മാലിന്യ മുക്തിക്കായ് മാർഗ്ഗങ്ങൾ തേടുമ്പോൾ
വന്നണഞ്ഞീടുമീ ആധികൾ...... വ്യാധികൾ
സ്വാർത്ഥത കൈവിടാം കാത്തിടാം ഭൂമിയെ
കോർത്തിടാം മാനവമൈത്രി തൻ മുത്തുകൾ

ഇന്നിതാ മാരിതൻ സംഹാര താണ്ഡവം
ആടിത്തിമർക്കുന്നു മനുജർ തൻ പ്രാണനിൽ

കൂട്ടരേ ഏന്തിടാം കടമതൻ പന്തങ്ങൾ
നാമിതു ചെയ്യണം മാതൃകയാകണം........
കർത്തവ്യമേറെയുണ്ടെന്നത് മറക്കല്ലേ
മിഴിയണക്കാതെ പൊരുതുന്ന കൂട്ടർക്കായ്
കരുതലായ് നമ്മൾക്ക് വീട്ടിൽ കഴിഞ്ഞിടാം
കാത്തിടാം ആരോഗ്യ ശുചിത്വ തത്വങ്ങളും

കാട്ടിടാം കേരളമാതൃക ലോകർക്കായ്
മാറ്റിടാം നമ്മുടെ നാടിനെ
സ്വർഗ്ഗമായ്.......

ഹാദിയ ബഷീർ
7 C ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത