ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും വേണ്ടി സ്കൂളിൽ വിദ്യാരംഗം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട് ചിന്ത എന്നാണ് വിദ്യാരംഗത്തിന്റെ പേര് എല്ലാ ക്ലാസിലെയും മൂന്ന് കുട്ടികളെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട് നാടൻ പാട്ട് കലാകാരനായ ശ്രീരാമൻകുട്ടി സാറാണ് ഉദ്ഘാടനം നടത്തിയത് വായനാദിനത്തിന് സ്കൂളിൽ ലൈബ്രറി പുസ്തകങ്ങൾ വായനാ മൂല എന്ന പേരിൽ ഒരുമാസം സജ്ജീകരിച്ചു രക്ഷിതാക്കൾക്കും വായിക്കാൻ അവസരം നൽകി ചിത്രരചന മത്സരം, കഥാരചന മത്സരം  തുടങ്ങിയ പരിപാടികൾ നടത്തി എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ മീറ്റിംഗ് നടത്തി മെച്ചപ്പെടുത്താറുണ്ട്

ലക്‌ഷ്യം

  • സർഗവാസന പ്രോത്സാഹിപ്പിക്കുക
  • ഭാഷയോട് പ്രത്യേക താല്പര്യം വളർത്തുക
  • ഭാഷാശേഷി വികസിപ്പിക്കുക

പ്രവർത്തനങ്ങൾ

  • ഓരോ ആഴ്ചയിലും വെള്ളിയാഴ്ചകളിൽ ബാലസഭ കൂടാറുണ്ട് .കഥ, കവിത, പുസ്തക പരിചയം, അക്ഷരപ്പാട്ട്, കടങ്കഥ, ചിത്രം വര, നാടകം തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
  • ദിനാചരണവുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്കായി വായനവേദി സംഘടിപ്പിക്കുകയും,വായനാക്കുറിപ്പുകൾ എഴുതുകയും മികച്ച വായനാക്കുറുപ്പിന് സമ്മാനങ്ങൽ നല്കകയും ചെയ്തുവരുന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
  • ക്ലാസ്സ്‌തലത്തിൽ രചന ശിൽപ്പശാലകൾ, സ്കൂൾ തല ആസ്വാദന സദസ്സുകൾ, വായനാമുറി എന്നിവ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു
  • ഉദ്ഘാടനം | രചനാശിൽപ്പശാല | ആസ്വാദനസദസ്സ് | വായനാവേദി | പുസ്തകവണ്ടി | മികവുകൾ