ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവിപത്ത്

ഭൂമി തൻ പച്ചയുടുപ്പിനെ വെട്ടിയവർ
പുത്തനാം ബംഗ്ളാവ് പണിതുയർത്തി.
അതിനുള്ളിൽ ഇരുന്നുകൊണ്ടോരോരോ ചിന്തകൾ മനുഷ്യനെ ഭ്രാന്തനായ് മാറ്റിയല്ലോ.
എങ്ങും ലഹളയും കൊള്ളിവെയ്പ്പും
ചെയ്തവർ മുന്നോട്ടു പോയീടവെ
അത് കണ്ടു ഭൂമിയോ കണ്ണീർ വാർത്തു
അവിടെനിന്നുരുവായി കീടങ്ങളും.
ആ കീടങ്ങളെക്കണ്ടു പരിഹസിച്ചു.
മൂഢനാം മർത്യനും കൂട്ടുകാരും.
അവയൊത്തുവന്നു ആക്രമിച്ചു
ജീവനെടുത്തു മെല്ലെമെല്ലെ.
അവയെ തകർക്കുവാൻ ആയുധമില്ലാതെ
പാവം മനുഷ്യൻ പകച്ചു പോയി.
എന്തിനും മീതെയാണായുസ്സെന്നുള്ളൊരു
സത്യം അവരപ്പോൾ തിരിച്ചറിഞ്ഞു.

അക്ഷയ് പി കെ
5 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത