ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
07/09/2023
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയതിന് ലഭിച്ച ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നcവീകരിച്ച ഐ ടി ലാബിന്റെ ഉദ്ഘാടനവും ഷോയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അനുമോദനവും.ശ്രീ. കെ. അൻവർ സാദത്ത്, സി ഇ ഒ,കൈറ്റ് നിർവഹിക്കും,
നവീകരിച്ച ഐ.ടി. ലാബ് ഉദ്ഘാടനം:09-09-23
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് ഐ.ടി. ലാബ് ഉദ്ഘാടനം ചെയ്തു.
ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയതിന് ലഭിച്ച സമ്മാനത്തുകയായ ഏഴര ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച സ്കൂളിലെ മൂന്ന് ഐ.ടി. ലാബുകളുടെയും പുതിയ കുടിവെള്ള പദ്ധതികളുടെയും നവീകരിച്ച ക്യാന്റീനിന്റെയും ഉദ്ഘാടനം നടത്തി.നവീകരിച്ച ഐ.ടി. ലാബുകൾ കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. വിജയോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. സജ്ന സത്താർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ പി. റഹ്മത്ത്അധ്യക്ഷത വഹിച്ചു.സ്കൂൾ കാന്റീൻ എസ്.എം.സി. ചെയർമാൻ സിദ്ധീഖ് പാലത്തിങ്ങലും വാട്ടർ പ്യുരിഫയർ മുഫീന എനുവും ഉദ്ഘാടനം ചെയ്തു.സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സികൾ മുഫീന ഏനുവിൽ നിന്നും കായികാധ്യാപകൻ എസ്. കാർത്തി എറ്റുവാങ്ങി.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച എട്ട് വിദ്യാർഥികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു സമ്പൂർണ്ണ എ പ്ലസ് വിജയികളെയും എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളയും ചടങ്ങിൽ അനുമോദിച്ചു. വിവിധ എന്റോവ്മെന്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.മണ്ണാർക്കാട് ഡി.ഇ.ഒ. ജയരാജൻ നാമത്ത്, കൈറ്റ് വിക്ടഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ, കൈറ്റ് പാലക്കാട് ജില്ലാ കോഡിനേറ്റർ അജിത വിശ്വനാഥ്, പി.ടി.എ. പ്രസിഡണ്ട് കരീം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, സീനിയർ അസിസ്റ്റന്റുമാരായ സൈനി ഹമീദ്, വി.പി. പ്രിൻസില, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ശിവദാസൻ, വി.പി. അബൂബക്കർ അധ്യാപകരായ പി. ദിലീപ്, സി. ബഷീർ എന്നിവർ പ്രസംഗിച്ചു.പി.ടി.എ. എക്സി ക്യുട്ടീവ് അംഗങ്ങളായ പി. കെ. അബ്ദുസ്സലാം, പി. അഹമ്മദ് സുബൈർ, റഫീഖ പാറോക്കോട്ട്, പ്രജീഷ് പൂളക്കൽ, കെ. ധർമ പ്രസാദ് ടി.കെ. സക്കീർ, സി. നാരായണൻ കുട്ടി, ഫെബിന, അധ്യാപകരായ സി. നഫീസ, പി.പി. അബ്ദുൽ ലത്തീഫ് എന്നിവർ പ്രതിഭകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഐ.ടി. ലാബ് ഉദ്ഘാടനം
വിജയോത്സവം ഉദ്ഘാടനം