ജി.എൽ.പി.എസ്. കുണ്ടൂച്ചി/അക്ഷരവൃക്ഷം/ കുരങ്ങനും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങനും കൂട്ടുകാരും

ഒരു കാട്ടിൽ ഒരു കുരങ്ങനുണ്ടായിരുന്നു. അവന് കുറേ കൂട്ടുകാരുണ്ടായിരുന്നു. അവൻ സന്തോഷത്തോടെ ജീവിച്ചിരുന്നു. ഒരു ദിവസം അവൻ നാട്ടിലെത്തി. നാട്ടിലെ കാഴ്ച കണ്ട് അവൻ അദ്ഭുതപ്പെട്ടു. കാരണം എന്താണെന്നോ? റോഡിൽ ചീറിപ്പായുന്ന വാഹനങ്ങളില്ല. ഒരൊറ്റ മനുഷ്യരേയും വീടിനു പുറത്ത് കാണുന്നില്ല. കടകളെല്ലാം തന്നെ അടഞ്ഞു കിടക്കുന്നു. ഈ മനുഷ്യർക്കിതെന്തു പറ്റി. അവൻ ചിന്തിച്ചു. അവൻ മെല്ലെ അടുത്തു കണ്ട മാവിലേക്ക് ചാടിക്കയറി. വയറു നിറയെ മാമ്പഴം തിന്നു. കുറച്ച് മാമ്പഴം അവൻ അവൻ്റെ വീട്ടിലേക്കും കരുതി. അവൻ സന്തോഷിച്ചു.ചിൽ...ചിൽ... എന്ന ശബ്ദം അവൻ കേട്ടു.പിങ്കു അണ്ണാനും ചിന്നു തത്തമ്മയും മാമ്പഴം ആർത്തിയോടെ തിന്നുന്നത് കണ്ടു. ആ കാഴ്ച കണ്ടപ്പോൾ അവൻ ഇങ്ങനെ ചിന്തിച്ചു "ഈ മനുഷ്യർ എന്നും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു. എങ്കിൽ നമ്മൾ ജീവികൾക്ക് എന്നും ധാരാളം പഴങ്ങൾ തിന്നാമായിരുന്നു " .മൂളിപ്പാട്ടും പാടി അവൻ അവന്റെ വീട്ടിലേക്ക് മടങ്ങി.

ദേവാഞ്ജന വി.കെ
1 A ജി.എൽ.പി.എസ്.കുണ്ടുച്ചി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 01/ 08/ 2024 >> രചനാവിഭാഗം - കഥ