ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ചവൻ
ലോകത്തെ വിറപ്പിച്ചവൻ
ഞാൻ കൊറോണ. എന്റെ ജനനം ജനസംഖ്യ കൂടിയ vചൈനയിലായിരുന്നു. ഞാൻ ഒരു ചെറിയ വൈറസ്സാണ്. എങ്കിലും മനുഷ്യരെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണു ഞാൻ. മനുഷ്യരിലൂടെ സഞ്ചരിച്ചു എല്ലാ രാജ്യങ്ങളിലും എത്തി. ഒരു പാട് ജനങ്ങൾ ഞാൻ കാരണം മരണപ്പെട്ടു പോയി. എത്ര വലിയ രാജ്യമായാലും, എത്ര വലിയ പണക്കാരനായാലും എന്റെ മുന്നിൽ പേടിച്ചു നിൽക്കുന്നു. ഞാൻ കോവിഡ് 19എന്ന പേരിലും അറിയപ്പെടുന്നു. ഞാൻ ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് പിറവിയെടുത്തത്. പിന്നെ അങ്ങോട്ടു എന്റെ അനന്തമായ പടയോട്ടമായിരുന്നു. എന്നെ വിതച്ച ചൈനക്കുതന്നെ ഞാൻ ഒരു ഭിഷണി യായി മാറി. ചൈനയിൽ നിന്നും ഞാൻ വിമാനം വഴി പറന്ന് പല രാജ്യങ്ങളിലേക്കും, എന്റെ കഴിവിന്റെ പരമാവധി മനുഷ്യരെ എന്നിലേക്ക് കീഴ്പ്പെടുത്തി.മനുഷ്യൻ തുമ്മുന്ന വഴിയോ, സ്പർശിക്കുന്ന വഴിയോ, കൂടുതൽ ആളുകളിലേക്ക് ഞാൻ പടർന്നു കൊണ്ടിരുന്നു. എന്നെ ഭയപ്പെട്ടു കൊണ്ട് ലോകരാജ്യം ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . അങ്ങനെ ഞാൻ കേരളത്തിലും എത്തി. പക്ഷേ കേരളത്തിൽ എനിക്ക് പടരാൻ കഴിഞ്ഞെങ്കിലും മനുഷ്യരെ മരണത്തിലെത്തിക്കാൻ സാധിച്ചില്ല. കാരണം ഞാൻ കയറാൻ പോകുന്ന ഇടങ്ങളിൽ എല്ലാം എന്നെ നശിപ്പിക്കാൻ ഹാൻഡ് വാഷും, എന്റെ പ്രവേശന കവാടം മാസ്ക്ക് കൊണ്ട് അടച്ചുമൂടി കൊണ്ടിരിക്കുന്നു. അങ്ങനെ കേരളത്തിനു മുന്നിൽ ഞാൻ മുട്ടു കുത്തി. എങ്കിലും എനിക്ക് സങ്കടം ഇല്ല, ഞാൻ ഈ ലോകത്ത് ജനിച്ചതുകൊണ്ട് ഒരുപാട് മനുഷ്യർ മരിച്ചു പോയെങ്കിലും, അതിലുപരി മനുഷ്യരെ സ്നേഹത്തോടെ ജീവിക്കാൻ പഠിപ്പിച്ചു. ദൈവത്തെ പോലും വിളിക്കാൻ മറന്നവരെ വിളിക്കാൻ ഞാൻ പഠിപ്പിച്ചു. അവർ ശുചിത്വശീലം ഉള്ളവരായി മാറിയിരിക്കുന്നു. അങ്ങനെ ഞാൻ മനുഷ്യരിൽ നിന്ന് പതിയെ പതിയെ എന്റെ മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു ....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ