ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/വിഷുകാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വിഷുകാലത്തെ കൊറോണ


ഞെട്ടിയുണർന്നു ഞാൻ പതിവിലും
നേരത്തെ വിഷുക്കണി കാണുവാൻ
കൊതിച്ചു പോയി . ഒച്ച കളില്ല
കളികൾ ഇല്ല പപ്പടം പായസം സദ്യയുമില്ല
ചുറ്റിലും ഭീതിതൻ കൊറോണ മാത്രം.
കാര്യം വിഷുക്കാലം എങ്കിലും
ഉണ്ണീ നീ പുറത്തേക്കിറങ്ങല്ലെ കൂട്ടരൊത്ത്.
പാതിയായി ചാരിയ വാതിലിനിടയിലൂടെ
എത്തി നോക്കി ഞാൻ കരുതലോടെ.
കണ്ണും ചെവികളും മൂക്കും ഇടയ്ക്കിടെ
ഉണ്ണി നീ കൈകൊണ്ട് തൊട്ടിsല്ലെ.
അമ്മതൻ വാക്കുകൾ കേട്ടിടാം
ഇടയ്ക്കിടെ കൊച്ചു കരുതലോടെ.
ഉണ്ണീ നീ ഓരോ മണിക്കൂറും ഇടവിട്ട്
ഇടവിട്ട് 20 സെക്കൻ്റ് കൈ കഴുകു.
കൈകഴുകുമ്പോൾ ഓടിയെത്തീടുന്ന
അച്ഛൻ്റെ വാക്കുകൾ കേട്ടിടേണം.
 ഉണ്ണി നീ 20 സെക്കൻ്റ് കൈകഴുകുന്ന നേരം
വേണ്ടാതെ പൈപ്പുകൾ തുറന്നിടല്ലെ.
ചൂടേറി വരുന്ന ഈ കൊറോണ കാലത്ത്
വെള്ളമില്ലാതെ എന്തുചെയ്യും.
വാതിൽ പഴുതിലൂടെ എത്തി നോക്കിടുമ്പോൾ
കാണാം
ആ മുറ്റത്തെ കണിക്കൊന്നയെ.
നോവിച്ചിട്ടില്ലാ ആ പാവം
ഇതുവരെ ഒരു കൊച്ചുറുമ്പിനെ പോലുമത്രേ.
എന്നിട്ടും എന്തിനാണ്ടമ്മേ ആ പാവത്തെ
'കൊന്ന' യെന്നെന്തിനാ വിളിച്ചീടുന്നേ.
പപ്പടം പായസം ഒന്നുമില്ലാതെ
ചൂടു പറിക്കുന്ന പൊടിയരി കഞ്ഞിയും
ചക്ക പുഴുക്കും മാത്രമായി.
എല്ലാം ഗതകാല സ്മരണകളായ് മാറി
ഇക്കൊല്ല വിഷു ഞാൻ മറക്കുകില്ല.
കൊറോണതൻ കൈയ്യാലെ കൊണ്ടുപോയി
ഇക്കൊല്ല വിഷുവിനെയും.
സർക്കാരും ആരോഗ്യ പരിപാലകൻമാരും
ചൊല്ലുന്നതെല്ലാം കേട്ടിടേണം.
പുറത്തേക്ക് പോകുവാൻ പാടില്ല പാടില്ല
വീടിനകത്ത് ഇരുന്നിടേണം.
കാതുകൾ കൂർപ്പിച്ച്
ജനലഴികൾക്കിടയിലൂടെ
എത്തി നോക്കി ഞാൻ കിണറ്റരികിൽ.
ചുറ്റിലും വൃർത്തിയാക്കീടുന്ന കാക്കയെ കാണാനേ ഇല്ലല്ലോ
ഇതുവരെയും.
കാക്കയറിഞ്ഞുവോ കൊറോണ
നേരത്തെ എന്തുകൊണ്ട് എന്നോട് ചൊല്ലിയില്ല.
മാവിൻമുകളിലായ് അണ്ണാ രകണ്ണനും കൊച്ചു കിളികളും
ചിൽ ചിലം കൂട്ടി തുള്ളീടുന്നു.
എന്തേ കൊറോണയെ അറിഞ്ഞില്ലെ
അവരൊന്നും
എന്തേ കൊറോണയെ അറിഞ്ഞതില്ലെ ...


 

അഖിൽ
9 എ ജി എച്ച് എസ് എസ് ആതവനാട്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത