ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ദൈവത്തിൻ കളി

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിൻ കളി      

എന്തിനെന്നറിയില്ല,കുഞ്ഞേ...
നിൻ മുഖത്തൊരാവരണം,നിനക്ക്
എന്നാലെനിക്കറിയാം പക്ഷെ
 മഹാമാരിക്കെതിരെയാണിത്
വന്നാലതിൽ വിപത്തെന്നറിയുമോ
നിനക്കെൻ കുഞ്ഞേ...കണ്ണീരാണതിൻ ഫലം
കൈകൊണ്ടു നിന്നെ തൊട്ടുതലോടാൻ
പറ്റില്ലല്ലോയെനിക്കാ മാരി വന്നാൽ
ആളനക്കമില്ലാതെ തെരുവുകൾ
നിശ്ചലമായ പോലെ തോന്നുന്നു
കണ്ടമുട്ടുന്നോർക്കറിയില്ലാ തമ്മിൽ
മൂടു പടം നീക്കിയാലല്ലാതെ
വിസ്മയിപ്പിക്കും വികൃതികൾ,തൻ
ദൈവത്തിൻ കളികളല്ലേയിത്.
  

അഫ്ഷാൻ
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത