എന്തിനെന്നറിയില്ല,കുഞ്ഞേ... നിൻ മുഖത്തൊരാവരണം,നിനക്ക് എന്നാലെനിക്കറിയാം പക്ഷെ മഹാമാരിക്കെതിരെയാണിത് വന്നാലതിൽ വിപത്തെന്നറിയുമോ നിനക്കെൻ കുഞ്ഞേ...കണ്ണീരാണതിൻ ഫലം കൈകൊണ്ടു നിന്നെ തൊട്ടുതലോടാൻ പറ്റില്ലല്ലോയെനിക്കാ മാരി വന്നാൽ ആളനക്കമില്ലാതെ തെരുവുകൾ നിശ്ചലമായ പോലെ തോന്നുന്നു കണ്ടമുട്ടുന്നോർക്കറിയില്ലാ തമ്മിൽ മൂടു പടം നീക്കിയാലല്ലാതെ വിസ്മയിപ്പിക്കും വികൃതികൾ,തൻ ദൈവത്തിൻ കളികളല്ലേയിത്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത