ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/അമ്മുവിന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ പൂന്തോട്ടം

S അമ്മൂ ... മോളെ അമ്മൂ നീ എവിടെയാ ? കുഞ്ഞു റോസാപ്പൂക്കളുടെ ഇടയിൽ നിന്ന് അവൾ തല ഉയർത്തി ചോദിച്ചു :" എന്താ അമ്മേ. "നീ എന്തെടുക്കുവാ അവിടെ? "അമ്മേ ദാ ഇവിടെ ഒരു പക്ഷി അതിന്റെ കാലിൽ മുറിവായി രക്തം വരുന്നു പാവം !. അമ്മു അമ്മയെ പക്ഷിയുടെ അടുക്കലേക്ക് കൊണ്ടു പോയി പാവം നിലത്തു വീണു കിടക്കുവാ അമ്മ മുറിവിനു മേൽ മരുന്ന് വെച്ച് കെട്ടി കൊടുത്ത് പക്ഷിക്ക് വെള്ളവും തീറ്റയും കൊടുത്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ആകാശത്തിലേക്ക് പറന്നു പോയി. അമ്മു ആ കാഴ്ച്ച കണ്ടു നിൽക്കുമ്പോഴാണ് അപ്പുവിന്റെ വരവ്.അമ്മു നീ എന്ത് നോക്കി നിൽക്കുവാ അമ്മു പറഞ്ഞു : "ആകാശം കാണാൻ എന്തു ഭംഗിയാ അല്ലെ അപ്പു. നീ വന്നേ അമ്മു നമുക്ക് കളിക്കാം അപ്പു അതൊന്നും കേൾക്കാതെ പോയി. അപ്പു അവിടെ കളിയിലാണ്. അവൾ പൂന്തോട്ടത്തിലേക്ക് പോയി എത്ര പൂക്കളാ ചുവപ്പ്, റോസ്, മഞ്ഞ അങ്ങനെ ഒരുപാട് നിറങ്ങളിൽ തല ഉയർത്തി ചിരിച്ചു നിൽക്കുന്ന പൂക്കൾ. പെട്ടെന്ന് ഒരാൾക്കൂട്ടം എന്തൊരു ബഹളം അവൾ എന്താണെന്നറിയാൻ പോയി നോക്കി. ഒരു പാവം തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണ് പാവം അതിപ്പോ ചാവും അവൾ അവരോട് പറഞ്ഞു  :"എന്തിനാ ആ പാവതിനെ ഇങ്ങനെ ദ്രോഹിക്കുന്നേ ". " ഓ അവളൊരു പ്രകൃതി സ്നേഹി അവർ അവളെ കളിയാക്കി പിന്നെ അതിനെ വലിച്ചെറിഞ്ഞു അവൾ അതിനെ എടുത്ത് പറത്തി അത് പറന്നു പോയി. അവൾക്ക് സങ്കടം സഹിക്കാനായില്ല. രാത്രി അവൾ ആകാശത്ത് നക്ഷത്രത്തെ നോക്കി ഇരിക്കുകയായിരുന്നു "അമ്മൂ നീ എന്താ ഭക്ഷണം കഴിക്കാതെ അവൾ അമ്മയോട് തുമ്പിയുടെ കഥയും അവളെ കൂട്ടുകാർ കളിയാക്കിയതും പറഞ്ഞു. അമ്മ അവളെ സമാധാനിപ്പിച്ചു, പിന്നെ പാട്ട് പാടി ഉറക്കി. പിറ്റേ ദിവസം കാറ്റ് വന്നവളെ തലോടി അവൾ മെല്ലെ കണ്ണു തുറന്നു ജനൽ തുറന്നപ്പോൾ കണ്ട കാഴ്ച അവൾക്ക് വിശ്വസിക്കാനായില്ല പൂന്തോട്ടം നിറയെ പല നിറങ്ങളാലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പൂക്കളുടെ സുഗന്ധം, കിളികളുടെ മധുര ഗാനം, മാത്രമല്ല താൻ അന്ന് രക്ഷിച്ച കിളിയും തുമ്പിയും ഉണ്ടായിരുന്നു അവിടെ ആ മനോഹരമായ കാഴ്ച്ച അവളുടെ കണ്ണിന് കുളിർമ നൽകി......

ഫാത്തിമ സന PK
7 D ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ