ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-20 -ലെ പ്രവർത്തനങ്ങൾ
എസ് എസ് എൽ സി 2019
![](/images/thumb/3/3e/%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF2019.png/500px-%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%B8%E0%B4%BF2019.png)
എസ് എസ് എൽ സി ക്ക് 100% വിജയം
സാഹിത്യ ക്വിസ്
![](/images/thumb/6/6f/%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D2019.jpg/200px-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D2019.jpg)
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ്
സ്കൂൾ തലവിജയിക ൾ
- ഗോപിക.പി 10 A
- മീര.എസ് 10 A
- ഫാത്തിമ നവാ ശിഷ് 10C
വിജയികൾക്ക് അഭിനന്ദനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
![](/images/thumb/2/2c/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2019.jpg/200px-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2019.jpg)
![](/images/thumb/a/a5/1%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2019.jpg/200px-1%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_2019.jpg)
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം അരീക്കോടിന്റെ എഴുത്തുകാരൻ മലിക് നാലകത്ത് നിർവഹിച്ചു
വായനാ ദിനാഘോഷം
![](/images/thumb/d/de/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png/200px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png)
ജൂൺ 26 "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം"
![](/images/thumb/b/b8/4%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png/200px-4%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png)
![](/images/thumb/9/9e/3%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png/200px-3%E0%B4%B2%E0%B4%B9%E0%B4%B0%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822019.png)
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച ജൂൺ 26 നു ജി എച്ച് എസ് അരീക്കോട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് പ്രത്യേക അസംബ്ലിയിൽ വെച്ച് അരീക്കോട് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ നിർവ്വഹിച്ചു.
പരിസര ശുചീകരണ പ്രവൃത്തി
![](/images/thumb/9/95/1%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%B0_%E0%B4%B6%E0%B5%81%E0%B4%9A%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%822019.jpg/200px-1%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%B0_%E0%B4%B6%E0%B5%81%E0%B4%9A%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%822019.jpg)
![](/images/thumb/b/b5/2%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%B0_%E0%B4%B6%E0%B5%81%E0%B4%9A%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%822019.jpg/220px-2%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%B0_%E0%B4%B6%E0%B5%81%E0%B4%9A%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%822019.jpg)
ജൂലൈ 11- അരീക്കോട് പഞ്ചായത്ത്തല ഭിന്നശേഷീ വിദ്യാർത്ഥികളുടെ സംഗമം
![](/images/thumb/1/11/1%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF2019.jpg/100px-1%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF2019.jpg)
![](/images/thumb/c/c5/2%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF2019.jpg/220px-2%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF2019.jpg)
ഇംഗ്ലീഷ് ഡിബേറ്റ്
![](/images/thumb/8/89/6%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%AC%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_2019.jpg/200px-6%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%AC%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_2019.jpg)
![](/images/thumb/a/a1/5%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%AC%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_2019.jpg/270px-5%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%A1%E0%B4%BF%E0%B4%AC%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_2019.jpg)
അരീക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള അടിസ്ഥാനത്തിൽ ഇംഗ്ലീഷ് ഡിബേറ്റ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനമായാണ് ഡിബേറ്റ് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 32 പ്രതിഭകൾ പരിപാടിയിൽ മാറ്റുരച്ചു. കഴിഞ്ഞ വർഷംഅന്തർജില്ലാ തലത്തിൽ നടത്തിയിരുന്ന ഡിബേറ്റ് സീരീസ് ഈ വർഷം സംസ്ഥാന തല പരിപാടിയായി സംഘടിപ്പിക്കുകയായിരുന്നു.കേരള ജനതയുടെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ടീമുകളും അവരവരുടെ വാദങ്ങളെ സാധൂകരിക്കുന്ന രീതിയിൽ സംവാദത്തിലേർപ്പെട്ടു. ഭാഷാ ശേഷി, ആശയ വിനിമയ വൈദഗ്ധ്യം, അവതരണ മികവ് ,ഇവയെല്ലാം മനോഹരമായി അവതരിപ്പിക്കപ്പെട്ട ഡിബേറ്റ് ബഹു. പി കെ ബഷീർ MLA ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.വി. മനാഫ് അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക പി.വി ശൈലജ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് കൺവീനർ ജോളി ജോസഫ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MP രമ, വൈസ് പ്രസിഡൻറ്മുഹമ്മദ് ഷാഫി ,മറ്റ് ജനപ്രതിനിധികൾ പി.ടി.എ ഭാരവാഹികൾ സാന്നിധ്യമായ പരിപാടി രാവിലെ 9 മണിക്ക് ആരംഭിച്ച 1 മണിക്ക് അവസാനിച്ചു. സമാപന ചടങ്ങിൽ കൗമാര സെലിബ്രിറ്റി ഗായിക ദേവനന്ദ മുഖ്യാഥിതിയായി പങ്കെടുത്ത് വിജയികൾക്കുള്ള സമ്മാന സമർപ്പണവും ക്യാഷ് അവാർഡും വിതരണം ചെയ്തു. കേരളത്തിലെ പ്രഗദ്ഭരായ പ്രഫസർമാർ വിധികർത്താക്കളായ ഡിബേറ്റിൽ ബെസ്റ്റ് ഡിബേറ്ററായി : കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് Hടട ലെ നിരഞ്ജൻകൃഷ്ണയും, സെക്കന്റ് ഡിബേറ്റർ: ഹരിപ്രിയ ഹേമന്ദ് (GBHSS മഞ്ചേരി)തേർഡ് ഡിബേറ്റർ: റഫ്സീന KT(BEM GHSS കോഴിക്കോട്)എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ 5പേർ പ്രമോഷൻ പ്രൈസുംകരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം7000, 5000, 3000, 1000 വീതംക്യാഷ് പ്രൈസും ഏർപ്പെടുത്തിയിരുന്നു
"സ്നേഹക്കൂട് " ഭവന നിർമ്മാണ പദ്ധതി
![](/images/thumb/1/15/1%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg/200px-1%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg)
![](/images/thumb/a/a4/7%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg/200px-7%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg)
കൂട്ടുകാരനൊരു കൂടൊരുക്കാം ... ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ നാം തിരിച്ചറിയാതെ പോകുന്ന ചില ബാല്യങ്ങളുണ്ട്... ദു:ഖത്തിന്റെ കാണാക്കയത്തിലാണെങ്കിലും പുറമെ പുഞ്ചിരി തൂകി എല്ലാം കടിച്ചമർത്താൻ വിധിക്കപ്പെട്ടവർ... കണ്ടെത്തണം നാം ആ ബാല്യ വേദനകളെ. അതിലൊന്ന് ഇപ്രകാരം വായിച്ചെടുക്കാം... ഉപ്പയുടെ വാത്സല്യമേൽക്കാൻ ഭാഗ്യമില്ലാതെ ഉപ്പയോടൊന്ന് സംസാരിക്കാൻ പോലുമാകാതെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവൻ അരീക്കോട് ഗവ ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ അവനുമുണ്ട് സ്വപ്നങ്ങൾ വലുതല്ല, ചെറിയ ചെറിയ സ്വപ്നങ്ങൾ ഹൃദ്രോഗിയായ ഉമ്മയ്ക്ക് തണലാകണം. സ്വന്തമായൊരു വീട്ടിൽ തല ചായ്ക്കണം. അവന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകാൻ ഒരു വിദ്യാലയമൊന്നായ് കൈകോർക്കുന്നു. നിങ്ങളുമുണ്ടാകണം ഞങ്ങളോടൊപ്പം കനിവിന്റെ കൈവിരൽ സ്പർശമായ് ... അകമഴിഞ്ഞ പ്രാർത്ഥനയായ്... ഞങ്ങൾ പ്രതീക്ഷിക്കട്ടെ...
'സ്നേഹക്കൂട്' പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന പി കെ ബഷീർ എം എൽ എയിൽ നിന്ന് സ്വീകരിച്ചു.
"സ്നേഹക്കൂട് " സഹായഹസ്തവുമായി "2004 SSLC" ബാച്ച്
![](/images/thumb/f/f0/3%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg/200px-3%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg)
![](/images/thumb/2/2f/4%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg/200px-4%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8%E0%B5%87%E0%B4%B9%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D2019.jpg)
സഹപാഠിക്ക് ജി എച്ച് എസ് കുടുംബം ഒരുക്കുന്ന "സ്നേഹക്കൂട് " പദ്ധതിക്ക് ഇന്നൊരു വലിയ സഹായഹസ്തം നീണ്ടു . 2004 എസ് എസ് എൽ സി ബാച്ച് മോശമല്ലാത്ത ഒരു സംഖ്യ ഇന്ന് കമ്മിറ്റിയെ ഏല്പിച്ചു .സാമൂഹിക സേവന രംഗത്ത് ഈ ബാച്ച് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ എന്നും ഒരു മാതൃകയാണ് .ഇത് മറ്റുള്ള ബാച്ചുകൾക്കൊരു പ്രചോദനമാവുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനധ്യാപികയും ബാച്ച് പ്രതിനിധികളും പ്രത്യാശിച്ചു.
വീൽ ചെയർ വിതരണം
![](/images/thumb/9/9d/1%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC2019.jpg/200px-1%E0%B4%B5%E0%B5%80%E0%B5%BD_%E0%B4%9A%E0%B5%86%E0%B4%AF%E0%B5%BC2019.jpg)
ജൂലൈ 19- ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന് ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മർ വെള്ളേരിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയുടെ വീൽ ചെയർ നൽകന്നു
ആഗസ്റ്റ് - 1 ലോക കൗമാര ദിനം
![](/images/thumb/c/c8/1%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg/200px-1%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg)
![](/images/thumb/a/a1/1%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D2019.jpg/200px-1%E0%B4%95%E0%B5%97%E0%B4%AE%E0%B4%BE%E0%B4%B0_%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D2019.jpg)
കൗമാര പെൺകുട്ടികൾക്കുള്ള ആരോഗ്യ വകുപ്പിന്റെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. അരീക്കോട് HI ക്ലാസ് നയിച്ചു. സ്കൂൾ ടീനേജ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൗമാര പ്രയത്തിലേക്ക് കടക്കുന്ന പെൺകുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ ദൂരീകരിക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഏറെ സഹായകരമായി. ടീനേജ് ക്ലബ്ബ് ഇൻ ചാർജ് ലൈലാബി ടീച്ചർ, സീനിയർ അസിസ്റ്റന്റ് സുശീല ടീച്ചർ, സ്കൂളിലെ മുൻ NRHM നഴ്സ് ജെയ്നി, കൗൺസിലർ ബിജുല എന്നിവർ നേതൃത്വം നൽകി
സ്വാതന്ത്ര്യ ദിനാഘോഷം
![](/images/thumb/8/8f/1%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg/100px-1%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg)
![](/images/thumb/6/61/2%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg/200px-2%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_2019.jpg)
ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം - പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായി ആഘോഷങ്ങളില്ലാതെ ചടങ്ങായി നടത്തി. സീനിയർ അസിസ്റ്റന്റ് Kp സുശീല പതാക ഉയർത്തി PTA പ്രസിഡന്റ് സുരേഷ് ബാബു, മെമ്പർ അലി എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.
പ്രളയത്തിലകപ്പെട്ടവർക്കുള്ള വിദ്യാർത്ഥികളുടെ കൈത്താങ്ങ്
![](/images/thumb/c/c1/1%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2019.jpg/200px-1%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2019.jpg)
![](/images/thumb/f/f9/2%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2019.jpg/200px-2%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2019.jpg)
ഹെൽപിംഗ് ഹാൻഡ്സ് - അഗ്നി രക്ഷാ സേന നടത്തിയ മോക്ഡ്രിൽ
-
മോക്ഡ്രിൽ
-
മോക്ഡ്രിൽ
-
മോക്ഡ്രിൽ
പാഠം ഒന്ന് പാടത്തേക്ക്
![](/images/thumb/3/3d/1%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_2019.jpg/200px-1%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_2019.jpg)
![](/images/thumb/3/3d/1%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_2019.jpg/200px-1%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_2019.jpg)
ഒക്ടോബർ - 2 ഖാദി മേള
ഒക്ടോബർ - 2 ന് ഹയർ സെക്കണ്ടറി വിഭാഗത്തിലെ സോഷ്യൽ സർവ്വീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഖാദി മേള സംഘടിപ്പിച്ചു. വ്യത്യസ്ത തരം ഖാദി ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. ഗാന്ധിയൻ ആദർശങ്ങളും സ്വദേശീഉൽപന്ന നിർമ്മാണവും ഉപയോഗത്തിന്റെ സന്ദേശം കൂട്ടി കളിലേക്കെത്തിക്കാൻ കൂടി വേണ്ടിയാണ് മേള സംഘടിപ്പിച്ചത്
-
ഖാദി മേള
-
ഖാദി മേള
-
ഖാദി മേള
സ്കൂൾ ഓപൺ ഓഡിറ്റോറിയം ഉദ്ഘാടനം
![](/images/thumb/0/0f/4%E0%B4%93%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%822019.jpg/200px-4%E0%B4%93%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%822019.jpg)
പൂവണിയുന്ന സ്വപ്ങ്ങൾ
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ ബാസ്കറ്റ് ബോൾ കോർട്ടിൽ മേൽക്കൂര പണിത് ഓപൺ ഓഡിറ്റോറിയം സജ്ജമായി. പൂർത്തീകരിക്കപ്പെട്ടില്ലെങ്കി ജില്ലാ പഞ്ചായത്ത് 15 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.ഇതിന്റെ ഭാക്കി വരുന്ന ഭാഗം കൂടി പൂർത്തീകരിക്കാൻ അടുത്ത ഘട്ടം ഫണ്ട് അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉറപ്പു നൽകി. ഒക്ടോബർ 15 ന് സ്കൂളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.വി. മനാഫ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് MPരമ, ബ്ലോക്ക് മെമ്പർ ശ്രീപ്രിയ, വാർഡ് മെമ്പർ സി.പി സുഹൈർമോൻ എന്നിവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ 7 ലക്ഷം രൂപ മുടക്കി HSS ന് വേണ്ടി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
-
ഓഡിറ്റോറിയം ഉദ്ഘാടനം
-
ഓഡിറ്റോറിയം ഉദ്ഘാടനം
-
ഓഡിറ്റോറിയം ഉദ്ഘാടനം
-
ഓഡിറ്റോറിയം ഉദ്ഘാടനം
സ്മാർട്ടമ്മ അമ്മമാർക്കുള്ള IT പരിശീലന പരിപാടി
-
സ്മാർട്ടമ്മ
-
സ്മാർട്ടമ്മ
-
സ്മാർട്ടമ്മ
നവംബർ 1 കേരള പിറവി
![](/images/thumb/e/ed/1%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF2019.jpg/200px-1%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF2019.jpg)
![](/images/thumb/2/29/2%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF2019.jpg/200px-2%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF2019.jpg)
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഓരോ ക്ലാസ്സുകളും തയ്യാറാക്കിയ 32 കയ്യെഴുത്തു പതിപ്പുകളുടെ പ്രകാശനം HM ശൈലജ ടീച്ചർ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് KP സുശീല ടീച്ചർ ഏറ്റുവാങ്ങി. Tസുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മലയാളം അധ്യാപകർ സംഘാടകരായി.
നൈതികം - ശില്പശാല
ഭരണഘടനാ മൂല്യങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിന് ട്രൈ ഔട്ടിന്റെ ഭാഗമായി UP , HS, HSS വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ക്ലാസ്സുകളിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസ് ഭരണഘടന പരിശീലനവും നിർമ്മാണവും നടത്തി. കുട്ടികളുടെയും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ കടമകൾ എന്നിവയെ കുറിച്ച് സംവാദവും നടന്നു. പ്രശസ്തരായ നിയമ വിദഗ്ധർ പങ്കെടുത്ത ശില്പശാല പ്രിൻസിപാൾ ലീനാ തോമസ് ഉദ്ഘാടനം ചെയ്തു. BPO ബാബുരാജ് സാർ അധ്യക്ഷം വഹിച്ചു. നമ്മുടെ വിദ്യാലയത്തിൽ നിന്നും KP സുശീല ടീച്ചർ ശില്പശാലയിൽ പങ്കാളിയായി.
-
നൈതികം
-
നൈതികം
-
നൈതികം