Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും മരിക്കാത്ത ഭൂമി
പ്രിയപ്പെട്ട പ്രകൃതി,
നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത് മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം.
ആധുനിക ലോകത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ കുതിച്ചു ചാട്ടം, മനുഷ്യന്റെ സുഗഭോഗസം സംസ്കാരത്തിന് വമ്പിച്ച പുരോഗതിയാണ് നൽകിയിട്ടുള്ളത് . അവൻ കാലത്തെയും സമായത്തെയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ട പ്രകൃതിയെ തഴഞ്ഞു . ഫലമോ?
മാരകരോഗങ്ങളു ടെയും, അസ്വസ്ഥതകളുടെയും വിളഭൂമിയായി മനുഷ്യൻ മാറി. എന്നിട്ടും നിന്നോട് ചെയ്യുന്ന ഉപദ്രവങ്ങൾ നിർത്തിയില്ല. കേവലം വികസനം എന്ന പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾ പ്രകൃതിയുടെ മാറിൽ വരുത്തുന്ന വിള്ളലുകൾ അതികഠിനമാണ്. മഴവെള്ളത്തെ ഉള്ളിലേക്കാവാഹിച് താഴ്വാരങ്ങളെ ആർദ്രമാക്കുന്ന കുന്നുകൾ നിന്നിൽ , നിന്നു പിഴുതെറിഞ്ഞു , ജലസമൃതമായ വയലുകളും ചതുപ്പു നിലങ്ങളും നികത്തി സിമന്റ് സൗധങ്ങൾ പണിതു . പുഴയിൽ നിന്നും മണൽകോരി , എട്ടുവരിപ്പാതയുണ്ടാക്കി . എന്നിട്ടും നിന്റെ കണ്ണീർ കാണാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് ശമിക്കണം.
ഞങ്ങൾ മനസ്സിലാക്കാൻ വൈകിയല്ലോ ....നിന്നിലെ മാതൃത്വം . ഒരായിരം തവണ മാപ്പ് അപേക്ഷിക്കുന്നു പൊറുക്കുക . ഇനി വരാനിരിക്കുന്ന നിമിഷങ്ങൾക്കു വേണ്ടി , വീണ്ടും ഉദിക്കാൻ കാത്തിരിക്കുന്ന സൂര്യനുവേണ്ടി അന്ധകാരത്തിന്റെ അനന്തത ഞങ്ങളിൽ നിന്നും നീക്കുക.
ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|