ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/ വിശ്വാസം
വിശ്വാസം
തളം കെട്ടി നിൽക്കുന്ന രക്തത്തിൽ ചവിട്ടി അയാൾ മൂർച്ചയേറിയ വാൾതലപ്പിൽ ഒന്ന് തലോടി ഊർന്നിറങ്ങുന്ന ചുടുചോരയോടൊപ്പം, കൂനനുറുമ്പുകൾ മാംസ കക്ഷണങ്ങളുമായി കൂടുകളിലേക്ക് ചേക്കേറുന്നു ബലിക്കല്ലിലെ അടുത്ത അവസരത്തിനായി കാത്തുനിൽക്കുന്ന കാട്ടുകോഴിയുടെ കഴുത്തു പിരിച്ചു വെച്ചുകൊണ്ട് കേളു ചോദിച്ചു ആരാ ഇത് വൈഗയോ....? മാറി നിക്ക... ചുടു ചോരയാ ഇന്നു ദേവിക്കു നേദിക്കണേ.... കോഴിതലയിൽ മനുഷ്യ രക്തം പുരണ്ടാൽ അത് വല്ലാത്ത ഏനക്കെടാകും. കേളുമാമാ...... ഈ രക്തത്തിൽ പിടയുന്ന തലകൾ യഥാർത്ഥത്തിൽ ഭക്തിയോ അതോ വിഭക്തിയോ...? എനിക്ക് അതിന്റെ ഗന്ധത്തിൽ ഏതോ ഒരു കാട്ടുപൂവിന്റെ ചവർപ്പ് അനുഭവപ്പെടുന്നു.
കോഴിതല മാടി ഒതുക്കി ബലിക്കല്ലിൽ ചേർത്ത്പിടിച്ചൊരു വെട്ട്....... കേളു ശ്വാസം ശക്തിയായി പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു ..... ജീവിതമാണോ മരണമാണോ യാഥാർഥ്യം.... !!!!ഇവ രണ്ടും തമ്മിൽ ഉള്ള സംഘർക്ഷമാണ് ഓരോ വിശ്വാസവും...... അത്രയും പറഞ്ഞു തീരും മുൻപേ അടുത്ത വെട്ട് ഇരയെ കാത്തിരുന്നു... ഊറിതെറിച്ച ഒരു തുള്ളി രക്തം, തന്റെ മുഖത്ത് നിന്ന് വൈഗ തുടച്ച് മാറ്റുമ്പോൾ യഥാർത്ഥത്തിൽ ഒരു വിശ്വാസസമൂഹത്തിനു അടിമപ്പെട്ടു തുടങ്ങി ഉള്ളിലെ വിളക്ക് അണയും മുൻപേ അവളും തന്റെ മനസാക്ഷിയോട് ചോദിച്ചു.... കാലമോ, സാക്ഷിയോ, ഭയമോ...... എന്താണ് യഥാർത്ഥത്തിൽ ഇത്തരം വിശ്വാസങ്ങളെ നിർവചിക്കുന്നത്... !
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ