ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/"എന്റെ സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
"എന്റെ സുന്ദര ഗ്രാമവും അത് എനിക്ക് നൽകിയ സുന്ദര നിമിഷങ്ങളും.. "       

പടുകൂറ്റൻ പാറക്കെട്ടുകൾ കൊണ്ട് വന്മതിൽ തീർത്ത---- ശാഖകൾ നിറയെ വിവിധ  വർണങ്ങളിലുള്ള പൂക്കളും കായ്കളും കൊണ്ട് നിറഞ്ഞ----- വന്മരങ്ങളുടെ തണലും,  വിവിധയിനം പക്ഷികളുടെ കളകൂജനം കൊണ്ട് ശബ്ദായമാനമായ അന്തരീക്ഷം നിറഞ്ഞ----- എന്റെ  ഗ്രാമത്തിന്  എന്തു  ഭംഗിയാണ്.....  ജനാലവിരികൾകിടയിലൂടെ പുലർകാല സൂര്യന്റെ  വർണ്ണരശ്മികൾ കൺപോളകൾക്ക് മീതെ  ചൂടുചുബനമേകിയപ്പോൾ കണ്ടു  തീരാത്ത സുന്ദര സ്വപ്നത്തിന് ഇടവേള നൽകി ഉറക്കമുണർന്നു.  ജനാലയുടെ അരികിലെ  തേൻവരിക്ക പ്ലാവിലെ ചക്കപ്പഴം തിന്നാൻ വന്ന അണ്ണാറക്കണ്ണന്മാരും പക്ഷികളും കുയിൽ നാദവും  എന്നെ ജനാലക്കരുകിലേക്ക് കൊണ്ടു പോയി. കുറച്ചു  നേരം കണ്ണിനും കാതിനും  കുളിർമ നൽകുന്ന ആ കാഴ്ച കണ്ടു നിന്ന ശേഷം പ്രഭാത കർമങ്ങൾകായി താഴേക്കു പോയി. അമ്മ ഉണ്ടാക്കിയ ചക്കപ്പുഴുക്ക് കഴിച്ച ശേഷം കൂട്ടുകാർക്കൊപ്പം തൊടിയിലെകിറങ്ങി.  വിവിധയിനം ചെറുസസ്യങ്ങളുടെ   വർണപൂക്കൾ സുഗന്ധപൂരിതമായ ഒരന്തരീഷം തന്നെ തീർത്തു. വിടർന്ന പൂക്കളിലെ തേൻ നുകരാൻ വരുന്ന പൂമ്പാറ്റ കൾ, വണ്ടുകൾ, തേനീച്ചകൾ, കുഞ്ഞുകുരുവികൾ, ഇവയൊക്കെ നല്ലൊരു  ആനിമേഷൻ സിനിമയുടെ  പ്രതീതി തീർത്തു. തൊടിയിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ ചെന്നെത്തിയത് ഒരു കൊച്ചരുവിയുടെ  തീരത്താണ്. ഹരിതാഭ നിറഞ്ഞ ഇരുതീരങ്ങൾക്ക് നടുവിൽ ചെറിയ ഓളങ്ങളോടെ കുണുങ്ങി ഒഴുകുന്ന അരുവിയെ  കാണാൻ എന്തു ഭംഗിയാണ്.... കണ്ണുനീരിന്റെ തെളിമയുള്ള വെള്ളത്തിലൂടെ ഓടിക്കളിക്കുന്ന ചെറുമത്സങ്ങൾ.... പടവിലിരുന്ന് കൊലുസിട്ട പാദങ്ങൾ വെള്ളത്തിലിറക്കി കുറച്ചു  നേരമിരുന്നപ്പോൾ ചെറുമത്സങ്ങൾ പാദങ്ങളിൽ കടിച്ച് ഇക്കിളി കൂട്ടി. അപ്പോഴാണ് അരുവിലേക്ക്  ചാഞ്ഞുനിന്ന തേന്മാവിൻ കൊമ്പിലെ കൊന്നപ്പൂ നിറമുള്ള മാങ്ങാപ്പഴം കണ്ടത്. അത് പറിക്കാനായിരുന്നു അടുത്ത ശ്രമം. എത്താ കൊമ്പിൽ ആഞ്ഞ് തൂങ്ങി യാടി മാങ്ങാ പറിച്ച് മതിയാവുവോളം കഴിച്ചു. വീണ്ടും നടക്കവേ അരുവി കരയിൽ ചൂണ്ട ഇട്ടിരുന്ന പയ്യന്റെ ചൂണ്ടയിൽ കുരുത്ത മീനിന്റെ പിടച്ചിൽ എന്നെ വല്ലാതെ വേദനിപ്പിച്ചു. വെള്ളത്തിൽനിന്ന് കരയിൽ പിടിച്ചിട്ട ആ മീനിന്റെ പിടച്ചിലിന് തന്റെ നാളത്തെ അവസ്ഥയോട് സാമ്യം ഇല്ലേ????   ഗ്രാമങ്ങൾ ഇടിച്ചുനിരത്തി ഫ്ലാറ്റ് സമുച്ചയങ്ങൾ  പണികഴിപ്പിച്ച്------ അരുവികൾ അഴുക്കുചാൽ ആക്കി----- തണലേകി ശുദ്ധവായു തന്ന് നമ്മെ സംരക്ഷിച്ചിരുന്ന ഫലവൃക്ഷാദികളെ വെട്ടി നശിപ്പിച്ച് വൻ റോഡുകളും വ്യാപാര സ്ഥാപനങ്ങളും തീർത്ത്---- വാഹനങ്ങളിൽ നിന്നും നിർമ്മാണ പ്ലാന്റുകളിൽ നിന്നും  പുറത്തേക്ക് ഉയരുന്ന പുക മാലിന്യം സമ്മാനിക്കുന്ന പകർച്ചവ്യാധികളും മാരക രോഗങ്ങളും നിറഞ്ഞ നാളെ.......  ഇല്ല. എനിക്ക് എന്റെ ഗ്രാമത്തെ രക്ഷിക്കണം..... അടുത്ത തലമുറയെ സംരക്ഷിക്കണം..... അതിനായി ഒരു മരം പോലും വെട്ടാൻ ഞാൻ അനുവദിക്കുകയില്ല.... ഒരു അരുവികളും മണ്ണിട്ട് മൂടാൻ സമ്മതിക്കുകയില്ല.......  എന്റെ പ്രകൃതിക്കുവേണ്ടി     ഞാനെന്നും നിലകൊള്ളും.  ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്ന   പ്പോഴേക്കും ഊണു കഴിക്കാനുള്ള അമ്മയുടെ വിളിയെത്തി....

അലീന ബിജു
9 B ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ