ഗവ എൽ പി എസ് ഭരതന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1970-71 അദ്ധ്യയന വര്ഷത്തില് ഭരതന്നൂര് സ്റ്റേഡിയത്തിനു സമീപം ഭരതന്നൂര് ഗവ.എല് പി എസ് എന്ന പേരില് പ്രത്യേകം പ്രവര്ത്തനമാരംഭിച്ചത്.എല് പി വിഭാഗം മാത്രം പരിഗണിക്കുമ്പോള് പാലോട് സബ്ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന വിദ്യാലയമാണിത്. ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകന് ശ്രീ കുഞ്ഞുകൃഷ്ണപിള്ളയും ആദ്യവിദ്യാര്ത്ഥി ഡി ബേബിയുമാണ്.സാധാരണക്കാരുടേയും കൂലിവേലക്കാരുടേയും മക്കളാണ് ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും.120ല്പരം കുട്ടികള് എസ് സി,എസ് ടി വിഭാഗങ്ങളില് നിന്നും പഠിക്കുന്നു എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്.മെച്ചപ്പെട്ട ഭൌതികസാഹചര്യങ്ങളുള്ള ഈ വിദ്യാലയം സാമൂഹ്യ പിന്നോക്കാവസ്ഥയിലും സബ്ജില്ലാ,ജില്ലാതല മത്സരങ്ങളില് തുടര്ച്ചയായ മികവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്.