ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ പരിസ്ഥിതി. കാരണം മനുഷ്യൻ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് പരിസ്ഥിതിയെ ആണ്. എന്താണ് നാം പരിസ്ഥിതി കൊണ്ട് അർത്ഥമാക്കുന്നത്? ജീവനുള്ളഘടകങ്ങളും ജീവനില്ലാത്ത ഘടകങ്ങളും പരസ്പരം ആശ്രയിച്ച് ജീവിക്കുന്ന സ്ഥലമാണ് പരിസ്ഥിതി ഒരു ജീവിയുടെ ജീവിതകാലം മുഴുവൻ പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്.
മനുഷ്യൻ ഏറ്റവും കൂടുതൽ കൈ കടത്തുന്നത് അവൻ ജീവിക്കുന്ന ചുറ്റുപാടുമുള്ള പ്രകൃതിയിലും പരിസ്ഥിതിയിലുമാണ്.ഇതിൻ്റെ ഫലമായി നമുക്ക് പല പ്രകൃതി ദുരന്തങ്ങളെയും ഇന്ന് നേരിടേണ്ടി വരുന്നു. പരിസ്ഥിതി മലിനീകരണം എന്നത് ലോക രാജ്യങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമാണ്. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അവരെ സ്വാധീനിക്കുന്ന ഒരു പരിസ്ഥിതിയുണ്ട്.  പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് ഏറെ വിഷമിക്കുകയാണ്. അതു കൊണ്ട് പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള വഴികൾ ഇന്ന് ലോകം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.,
പ്രകൃതി രമണീയമായ കേരളത്തി ൻ്റെ സ്ഥിതിയും ഇതുപോലെ തന്നെയാ ണ്. കേരളീയജനതയും നമ്മുടെ പ്രകൃതിയെ ഒരുപാട് ചൂഷണം ചെയ്തി ട്ടുണ്ട്. അതിൻ്റെ ഫലമായിട്ടാണ് കുറച്ച് വർഷങ്ങളായി പ്രളയമായും ചുഴലിക്കാ റ്റായും ഉരുൾപൊട്ടലായും പ്രകൃതി ക്ഷോഭങ്ങൾ നാം അനുഭവിക്കുന്നു. ഇപ്പോൾ എല്ലാവരും പരിസ്ഥിതിയെ കുറച്ചൊക്കെ സ്നേഹിക്കാൻ തുടങ്ങി യിരിക്കുന്നു. പ്ലാസ്റ്റിക്ക് പരിസ്ഥിതിയി ൽ വരുത്തി വെക്കുന്ന ആപത്തിനെ ക്കുറിച്ച് നാം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ല. മനുഷ്യൻ എത്രത്തോളം പ്രകൃതിയിലേക്കും നമ്മുടെ പരിസ്ഥിതിയിലേക്കും കൈ കടത്താതിരിക്കുന്നുവോ അത്രത്തോ ളം പരിസ്ഥിതിയും നമ്മെ കനിഞ്ഞനു ഗ്രഹിക്കും. ഗ്രേറ്റ തൻബർഗ് എന്ന വിദ്യാർഥിനി ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകയാണ്. അവരു ടെ പ്രവർത്തനങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിദ്യാർഥികളായ നമുക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തന ങ്ങളിൽ ഏർപ്പെടാം.......

അദ്വൈത് സി
7 A ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം