ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/അമ്മയുടെ മീനുകുട്ടി
അമ്മയുടെ മീനുകുട്ടി
രാവിലെ ഉറക്കം ഉണർന്നു അമ്മേ എന്ന് വിളിച്ചു കൊണ്ട് മീനുകുട്ടി അടുക്കളയിൽ ദോശ ചുട്ടുകൊണ്ട് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. അമ്മ അവളെ വാരിപ്പുണർന്നു മുത്തം നൽകി. അമ്മേ എന്ന് കൊഞ്ചിക്കൊണ്ട് അവൾ അമ്മയുടെ തോളിലേക്ക് കിടന്നു. എന്നിട്ട് അവൾ അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് വിശക്കുന്നു. എനിക്ക് കഴിക്കാൻ ദോശ താ. അവളുടെ ആവശ്യം കേട്ട് അമ്മ :മോളെ രാവിലെ എഴുന്നേറ്റു കഴിഞ്ഞു പല്ല് വൃത്തിയായി തേച്ച ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. മീനുകുട്ടി :അതെന്താ അമ്മേ പല്ല് തേക്കാതെ ആഹാരം കഴിച്ചാൽ ? അമ്മ :മോളെ പല്ലുതേക്കാതെ ആഹാരം കഴിച്ചാൽ വായിലെ അണുക്കൾ ആഹാരത്തിലൂടെ നമ്മുടെ വയറ്റിൽ എത്തി നമുക്ക് അസുഖം വരും. മീനുകുട്ടി :അമ്മേ എന്റെ ബ്രെഷ്, പേസ്റ്റ് എടുത്തു തരു അമ്മേ ഞാൻ നന്നായി എന്റെ പല്ലുകൾ വൃത്തിയാക്കട്ടെ. അമ്മ :അതുമാത്രമല്ല മോളെ നമ്മൾ ആഹാരം കഴിക്കുന്നതിനു മുൻപായി നമ്മുടെ കൈ-കാലുകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കഴുകണം. മാത്രമല്ല ഇങ്ങനെ ചെയ്താൽ ഈ ലോകത്തെ വിഴുങ്ങിയിരിക്കുന്ന കൊറോണ എന്ന മഹാ മാരിയെ തുടച്ചു നീക്കാൻ നമുക്ക് കഴിയും. അമ്മ പറഞ്ഞത് മീനുകുട്ടിക്ക് മനസിലായി.പിന്നീട് അവൾ വ്യക്തി ശുചിത്വം പാലിക്കാൻ പ്രേത്യേകിച്ചു ശ്രെദ്ധിച്ചിരുന്നു......
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ