ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
Kannankulangara N Paravurപി.ഒ, , 683513 | |
സ്ഥാപിതം | 1869 |
വിവരങ്ങൾ | |
ഫോൺ | 04842442880 |
ഇമെയിൽ | glpbsparavur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25811 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PREETHI ANTONY |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
1869 ൽ രൂപം കൊണ്ട പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണ്. തുടങ്ങിയ കാലത്ത് ഒന്നു മുതൽ അഞ്ജു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. കൂടാതെ ആൺപള്ളിക്കൂടം ആയിരുന്നു. പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ആവുകയും പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകാനും തുടങ്ങി.നോർത്ത് പറവൂർ കണ്ണൻകുളങ്ങര ക്ഷേത്രത്തിനു വടക്കു ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യ വർഷങ്ങളിൽ അഞ്ചാം ക്ലാസ്സുവരെ ഓരോ ക്ലാസ്സിനും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്ന .അന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .12 അധ്യാപകർ ഉണ്ടായിരുന്നു. മലയാളം ഏഴാം ക്ലാസും ഇവിടെ പ്രവർത്തിച്ചിരുന്നു . ജൂതവംശജർ ആണ് അന്ന് കൂടുതലായി ഉണ്ടായിരുന്നത് .പറവൂരിലെ പ്രശസ്തമായ ജൂതതെരുവ് ഈ വിദ്യാലയത്തിന് സമീപമാണ് .
..
ഭൗതികസൗകര്യങ്ങൾ
2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ, ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവ ഇതിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ശുചിമുറികൾ ഉണ്ട് .ഭിന്നശേഷി സൗഹൃദ ശുചിമുറിയും ,റാമ്പ് റെയിൽ സംവിധാനവും ഉണ്ട് കെട്ടിടങ്ങൾ എല്ലാം വൈദ്യുതീകരിച്ചതും തറയിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാൻ അടുക്കള, കുട്ടികൾക്ക് കളിക്കാൻ ഒരു പാർക്ക്, ഒരു ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിനായ് 1 കംപ്യൂട്ടറും 3 ലാപ്ടോപ്പും 3 പ്രോജെക്ടറും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ശുചിത്വക്ലബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കല സാഹിത്യവേദി
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ഷീലിയ എ സലാം 2. രാധിക ഒ ആർ 3. ലിജി കെ പി 4. അൽമാസ് 5.ബിജുഡിക്കൂഞ്ഞ 6.സിന്ധു വിശ്വൻ എ
പ്രധാനാധ്യപകർ :1. മെയ്ദിനി 2. ഷാൻഡി ഡേവിഡ് 3. ഷീല റ്റി എസ് 4. മീനാകുമാരി.കെ.പി 5.ജയന്തി .പി .ജെ
== നേട്ടങ്ങൾ ==
കഴിഞ്ഞ കുറച്ചുവർഷങ്ങൾആയി കുട്ടികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണംകുളങ്ങര ബസ് സ്റ്റോപ്പിൽ നിന്നും 230 മീറ്റർ അകലം.
- നോർത്ത് പറവൂർ മുൻസിപ്പൽ ബസ് സ്റ്റോപ്പിൽ നിന്നും 450 മീറ്റർ അകലം.