ഗവ. എച്ച് എസ് എസ് ഏഴിക്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

കോവിഡ് 19അല്ലെങ്കിൽ കൊറോണ എന്ന മഹാമാരി ലോകം മൊത്തം വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇതിനെ തുടർന്ന് ഇന്ഡ്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. മാ‍ർച്ച് 22 ഞായറാഴ്ച 24 മണിക്കൂർ ആണ് സംപൂർണ ലോക്ഡൗൺ ആദ്യമായി പ്രഖ്യാപിച്ചത്. ശേഷം മൂന്നാഴ്ച നീളുന്നതും പിന്നീട് എത്ര ദിവസമെന്ന് നിജപ്പെടാത്തതുമായ ലോക്ഡൗൺ കാലത്തേക്ക് നാം പോയ്ക്കൊണ്ടിരിക്കുന്നു. ബസ് സർവീസുകൾ ട്രെയിൻ, വിമാനം തുടങ്ങിയെല്ലാ പൊതു ഗതാഗത സർവീസുകളും സ്തംഭിച്ച അവസ്ഥ. ഇൻഡ്യ നിശബ്ദതയിലേക്ക്.

പൊതു ജനങ്ങൾ കൂടുന്ന എല്ലാ ഇടവും അടച്ചിട്ട അവസ്ഥ. വീട്ടിൽ നിന്ന് പുറത്തേക്ക് ഒന്നിനും പോകാൻ കഴിയാത്ത എന്റെ ഓർമയിലെ ആദ്യ അനുഭവം. ദിവസം മുഴുവനും വീട്ടിൽ തന്നെ ചിലവഴിക്കേണ്ടി വരുന്ന ദിനങ്ങൾ. വാഹനങ്ങളുടെ സഞ്ചാരമില്ലാത്തത് പ്രകൃതിയിൽ വലിയൊരു മാറ്റമുണ്ടാക്കി. ശബ്ദ മലിനീകരണം വായു മലിനീകരണം എന്നിവ ഇല്ല. ഇതിനാൽ രാവിലെ ഉണരുമ്പോൾ മുതൽ ഉറങ്ങുന്നതു വരെ പലതരത്തിലുളള കിളികളുടെ ശബ്ദാരവങ്ങൾ കേൾക്കാനിടയായി. ഇവയെ പലതിനേയും കാണുവാനും സാധിച്ചു. ഒരു ദിവസം പോലും അവധിയില്ലാതിരുന്ന എന്റെ അച്ഛനെ ഈ ദിവസങ്ങളിൽ എനിക്ക് മുഴുവൻ സമയവും വീട്ടിൽ തന്നെ കിട്ടി. ഞങ്ങൾ എല്ലാവരും ഒരുമയോടെ എല്ലാ ദിവസവും പഴയകാല വിനോദങ്ങളിലേർപ്പെട്ടു. ഇത് എനിക്ക് വളരെയധികം സന്തോഷം നല്കി. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ അമ്മ ഉണ്ടാക്കി തന്നു. അടുക്കള പണിയും പുറം പണിയും ചെയ്യുന്നതിൽ നിന്ന് പുറംതിരിഞ്ഞു നിന്ന എനിക്ക് ഈ സമയം ഇതെല്ലാം ചെയ്യാൻ പ്രോത്സാഹനമായി എന്റെ അച്ഛൻ ഒപ്പം ഉണ്ടായിരുന്നതും എനിക്ക് സന്തോഷം നല്കി.

ആരോഗ്യ പ്രവർത്തകർ, പൊലീസ്, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രാവും പകലും കോവിഡിനെതിരെ പ്രവർത്തിച്ചത് എത്ര പുകഴിത്തിയാലും മതിയാകാത്ത ഒന്നാണ്. ആരോഗ്യ പ്രവർത്തകരെയും മറ്റും അഭിനന്ദിക്കുന്നതിന് വീട്ടിൽ തന്നെ ഇരുന്ന് കൈ കൊട്ടിയും പാത്രങ്ങൾ കൊട്ടിയും നമ്മുടെ ഉള്ളിലുളള സനേഹാദരങ്ങൾ അറിയിച്ചു. രാത്രി 9 മണിക്ക് രാജ്യം മൊത്തം ഒരുമയുടെ ദീപങ്ങൾ തെളിയിച്ചു. ഇതിൽ രണ്ടിലും ഞങ്ങളുടെ കുടുംബ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു രാജ്യങ്ങളിൽ(അമേരിക്ക, യൂറോപ്പ്, ബ്രിട്ടൺ, ഫ്രാൻസ്..) നമ്മുടേതിനേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും ഗതാഗത സൗകര്യങ്ങളും ചികിത്സയും ആധുനിക സൗകര്യങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരങ്ങളും ഉണ്ടെങ്കിൽ പോലും കോവിഡിനം ചെറുത്തു നില്ക്കുന്നതിലും മാനുഷിക പരിഗണന നല്കുന്നതിലും ഇവർ വളരെ പിന്നിലായിരുന്നു. കേരളത്തെ സംബന്ധിച്ച് ചികിത്സയുടെ കാര്യത്തിലും മാനുഷിക പരിഗണനയിലും വളരെ മുൻപന്തിയിൽ ആണെന്നുളളത് നമുക്ക് അഭിമാനിക്കാൻ പറ്റുന്ന ഒന്നാണ്. ഈ ലോക് ഡൗൺ ഭീതിയുടെ നാളുകളാണെങ്കിൽ പോലും മാധുര്യം തുളുമ്പുന്നതു കൂടിയാണ്.

                           --------------------------------------------------
മഞ്ജിമ എസ് മേനോൻ
9 A ജി എച്ച് എസ് എസ് ഏഴിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം