ഗവ. എച്ച്.എസ്. പുളിക്കമാലി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം - രോഗ പ്രതിരോധം

പരിസ്ഥിതി എന്നത് മനുഷ്യനും പക്ഷി മൃഗാതികളും സസ്യലതാതികളും ഉൾപ്പെട്ട സമൂഹമാണ്.മനുഷ്യന്റെവ്യക്തിശുചിത്വവും പരിസര ശുചിത്വവും പരിസ്ഥിതിയെ മലിനപ്പെടുത്താതിരിക്കും.ഇത് മനുഷ്യനെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും.കൂടാതെ രോഗങ്ങൾ പക്ഷിമൃഗാതികളിലേക്കും തിരിച്ചും പടരാതിരിക്കാൻ സഹായിക്കും. ശൗചാദികൾക്ക് ശേഷം ജലം ഉപയോഗിച്ച് കൈയും ദേഹവും നന്നായി കഴുകുന്നതും നിത്യവും കുളിക്കുന്നതും അണുബാധകളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു. ഭക്ഷണപദാർത്ഥങ്ങൾ നന്നായി കഴുകി തീയിൽ വേവിക്കുന്നതും അണുക്കളിൽ നിന്നും രക്ഷയേകും.കൊറോണ പോലുള്ള മാരക വൈറസുകളിൽ നിന്നും രക്ഷ നേടാൻ വ്യക്തി ശുചിത്വം നമ്മെ സഹായിക്കും."എന്റെ ശുചിത്വം എന്റെ പ്രതിരോധം" എന്നതാകട്ടെ നമ്മുടെ ആപ്ത വാക്യം.


ശരൺ എസ്സ്. നായർ
4 ജി. എച്ച്. എസ്സ്. പുളിക്കമാലി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം