ഗവ.എൽ.പി.എസ് ളാക്കൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയം 1927 ലാണ് ആരംഭിച്ചത്. അന്ന് ഈ വിദ്യാലയത്തിന്റെപേര് സെന്റ്മേരിസ് എൽ .പി സ്കൂൾ എന്നായിരുന്നു. 1930 -ൽപൂർണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. അന്ന് അഞ്ചാം ക്ലാസും ഉണ്ടായിരുന്നു .സ്കൂളിന്റെ പേരിൽ 30 സെൻറ് സ്ഥലം ഉണ്ട് .നാട്ടിൽ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബാഹുല്യം കാരണം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് എസ്.എം.സി,എസ്. എസ് .ജി എന്നിവരുടെ നേതൃത്വത്തിൽ 2013 -14 വർഷം പ്രീപ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങി തുടർന്ന് കുട്ടികളുടെ എണ്ണം വർഷംതോറും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ കോന്നി സബ് ജില്ലയിലെ മികച്ച ഒരു സ്കൂളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു