വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .2024 -25 അധ്യയന വർഷത്തിൽ ആദ്യമായി ചേർന്ന എസ് .ആർ .ജി .യോഗത്തിൽ അവയുടെ ചുമതലകൾ വീതിച്ചു നൽകി .ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,റേഡിയോ ക്ലബ്ബ് , തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകളുടെ ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരമാണ് അദ്ധ്യാപകർക്ക് വീതിച്ചു നൽകിയത് .
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ (സ്റ്റാഫ് ടീം 2024 - 25)
A. മലയാളം ക്ലബ്ബ് -- ജോ ലാൽ. ടി.എസ്.
മലയാള ദിനാഘോഷം
മലയാള ഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുവാനും, നിത്യജീവിതത്തിൽ മാതൃഭാഷയെ പ്രയോഗവൽക്കരിക്കുവാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടി വൈവിധ്യമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വാക്ക്പയറ്റ് ,പ്രഭാഷണം വാർത്താ വായന,നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പ്രോഗ്രാമുകളും ഉൾപ്പെടുത്തി വായനാ വാരാഘോഷം ജൂൺ 19നും, ബഷീർ ദിനാഘോഷം ജൂലൈ 5നും,മലയാള ദിനാഘോഷം നവംബർ ഒന്നിനും വിപുലമായി നടത്താൻ ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
B. ഇംഗ്ലീഷ് ക്ലബ്ബ് -- സെന്തിൽ കുമാർ. പി.ടി.
ഇംഗ്ലീഷ് ഭാഷയിലെ അവഗാഹം വർദ്ധിപ്പിക്കുന്നതിനായി ഒഴിവുസമയങ്ങളിൽ ഇംഗ്ലീഷ് സംഭാഷണങ്ങളുടെ വീഡിയോ കാണിക്കുകയും,പ്രഭാഷണങ്ങൾ കേൾപ്പിക്കുകയും, കുട്ടികളെ ഉച്ചഭക്ഷണ ഒഴിവു സമയത്ത് അക്ഷരാഭ്യാസമില്ലാത്ത വരെ അത് പരിശീലിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.
C. ആർട്സ് ക്ലബ്ബ് -- കുമാരി ബിന്ദു വൈ.ആർ .
D. സ്പോർട്സ് ക്ലബ്ബ് -- ജഡ്സൺ ഐ.ഡബ്ല്യു
E. സാമൂഹ്യശാസ്ത്ര ക്ലബ്ബ് -- രെജി. എസ്
F.സയൻസ് ക്ലബ്ബ് -- ഷീബ എസ്.ഡി
G.പരിസ്ഥിതി ക്ലബ്ബ് -- ലിജി.എൽ.ആർ
H. ഐ .ടി .ക്ലബ് -- സക്കറിയ.പി
I.അറബിക് ക്ലബ്ബ് -- അൻവർ ഷാൻ
അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം
അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും,ഭാഷാ പഠനത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്നതിനുമായി വ്യത്യസ്ത പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനർഹരാക്കുന്നതിനും ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. ജില്ലാ, ഉപജില്ലാ തലങ്ങളിൽ അലിഫ് ടാലന്റ് ടെസ്റ്റുകളിൽ ഉന്നത വിജയം നേടാനും ,ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തായതും, പങ്കെടുത്ത മുഴുവൻ കുട്ടികളും എ.ഗ്രേഡിന് അർഹരായതും, ഈ ക്ലബ്ബിന്റെ നേട്ടമാണ്.
സബ്ജില്ലാ കലോത്സവം, കായികമേള, ശാസ്ത്രമേള, എന്നിവയിൽ വിജയിച്ചവർക്ക് ആദരവുകളും നല്കാനും, ഉപഹാരങ്ങൾ സമർപ്പിക്കാനും അറബി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ആകർഷണീയമായ പ്രോഗ്രാമുകൾ കൊണ്ട് സമ്പുഷ്ടമാക്കാനും,രക്ഷിതാക്കൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്താനും ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് .
J. ഗണിത ക്ലബ്ബ് -- ക്രിസ്റ്റിൻ ബ്യൂല. എസ്
K. റേഡിയോ ക്ലബ്ബ് -- ഷീജ. എ
ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ റേഡിയോ ക്ലബ്ബ് ജൂലൈ 11 നാണ് ഉദ്ഘാടനം ചെയ്തത് .
ഉദ്ഘാടനം
ഓരോ ആഴ്ചയിലും വിവിധ ദിവസങ്ങളിൽ സ്കൂളിലെ 1 മുതൽ 4 വരെയുളള ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ, സ്കൂളിലെ മൈക്രോഫോൺ സിസ്റ്റം ഉപയോഗിച്ച് പ്രക്ഷേപണം നടത്തിയാണ് വിദ്യാഗീതം റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിയത്.
L. അലിവ് - സെക്കരിയ്യ.പി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിഅലിവ് റമദാൻ കിറ്റ്
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രചോദനമാവാനും, ദാരിദ്ര്യം അനുഭവിക്കുന്ന കടലോരത്തെ കുട്ടികളുടെ പ്രയാസങ്ങൾ അകറ്റുകയും ചെയ്യുക എന്ന ഉദ്ദേശത്തിൽ സ്കൂളിൽ നടത്തപ്പെടുന്ന അലിവ് സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി ജൂൺ 4, ജൂലൈ 8 ദിവസങ്ങളിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജൂൺ നാലിന് അറബി അധ്യാപകൻ സക്കരിയ്യ സാറിന്റെ അനിയൻ ഗഫൂർ പൂതൻകോടൻ സംഭാവന ചെയ്തതും, ജൂലൈ എട്ടിന് സി.സി.ഐ.എ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലുമാണ് ഇത് ചെയ്തത്. ലോകം നടുങ്ങിയ വയനാട് ദുരന്ത വേളയിൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യമായി സംഭാവന ചെയ്ത വിദ്യാലയമായി ഹാർബർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 75000 രൂപ സംഭാവനനൽകിയതിലൂടെ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിശേഷം ദിനങ്ങളിലും അവധി ദിനങ്ങളിലും ധരിക്കുന്നതിനായി സ്കൂളിന്റെ പേര് പ്രദർശിപ്പിച്ച യൂണിഫോം സൗജന്യമായി നൽകാനും,ഉപജില്ലാ കലോത്സവ കായികമേളകളിൽ വിജയികളായവരെ ആദരിക്കാനുള്ള ഉപഹാരങ്ങൾ നൽകാനും, പെരുന്നാൾ , റമദാൻ സമയങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാനും, സമ്മാനങ്ങൾ വിതരണം ചെയ്യാനും ഈ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.