ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-252025-26

ഡോക്ടേഴ്സ് ദിനം ആചരിച്ചു

ഹരിപ്പാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു.സീനിയർ സർജൻ ഡോ. ജി കൃഷ്ണകുമാർ , ഫിസിഷ്യൻ ഡോ.സജി മുഹമ്മദ്

അത്യാഹിത വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ എന്നിവരെ ഹെൽത്ത് ക്ലബ്ബിലെ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചു .പ്രസ്തുത ചടങ്ങിൽ സീനിയർ അധ്യാപകൻ അജയകുമാർ കെ ,

ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപിക അശ്വതി കുറുപ്പ്,  അധ്യാപകരായ പി എ നാസിം, ശാരി എസ് , ജ്യോതിലക്ഷ്മി വി ,

മദർ പി ടി എ പ്രസിഡൻറ് ദേവിക പി ടിഎ അംഗങ്ങളായ ഡിജി പി തോമസ്, പ്രേംജി കൃഷ്ണ, വിദ്യാർത്ഥി പ്രതിനിധികളായ  നീരജ ജെ , അക്ഷയ എസ് പിള്ള എന്നിവർ

സംബന്ധിച്ചു

ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനം

  ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് ഉദ്ഘാടനവും ശുചിത്വ ക്യാമ്പയിൽ പ്രഖ്യാപനവും ഹരിപ്പാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നാഗദാസ് നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ റഫീഖ്, പി ടിഎ അംഗങ്ങളായ പ്രേംജി കൃഷ്ണ, ഡിജി പി തോമസ്, അധ്യാപകരായ അജയകുമാർ കെ ,      പി എ നാസിം, ശാരി എസ് എന്നിവർ സംസാരിച്ചു

ഹരിപ്പാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നാഗദാസ് സ‍ർ സംസാരിക്കുന്നു

ഹരിപ്പാട് ഉപജില്ല കേരള സ്കൂൾ  കലോത്സവം

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചരിത്രനേട്ടവുമായി ഗവ.ഗേൾസ് സ്കൂൾ

ഹരിപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ 347 പോയിന്റോടെ  ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കലാ കിരീടം സ്വന്തമാക്കി. ജില്ലയിൽ അക്കാദമിക നിലവാരത്തിൽ ഉയർന്നു നിൽക്കുന്ന ഈ സ്കൂൾ ശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച ഒരുപാട് കായിക താരങ്ങളെ വാർത്തെടുക്കാനും സ്കൂളിന് സാധിച്ചു. ചിട്ടയായ ആസൂത്രണ ണവും നിരന്തര പരിശീലനവുമാണ് കലാകിരീടം ഉൾപ്പെടെ നേടിയെടുക്കാൻ സ്കൂളിനെ പ്രാപ്തമാക്കിയത്. രക്ഷാകർത്താക്കൾ, അധ്യാപക രക്ഷാകർത്തൃ സമിതി, മാതൃ സമിതി എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും സ്കൂളിനെ മികവിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഹരിപ്പാട് ഉപജില്ല കലാകിരീടം ചൂടിയ ഗവ.ഗേൾസ് സ്കൂൾ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പി ടി എ പ്രസിഡന്റ് ആർ രാജേഷ്, പ്രിൻസിപ്പൽ ആർ റഫീഖ്,  പ്രഥമാധ്യാപിക വി സുശീല , പി ടി എ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ പി , പി ടി എ അംഗങ്ങളായ പ്രേംജി കൃഷ്ണ, ദേവിക എസ് , വേണു സരിഗ , ഡിജി പി തോമസ് ,രാജി എസ് , സന്ധ്യ  അധ്യാപകരായ പി എ നാസിം, കെ ആർ രാജേഷ് , ഡോ. ജംഷീദ്, ഷമീർ വൈ , ശാരി എസ് , സവാദ് ടി, ജയരാജ്, ജ്യോതിലക്ഷ്മി വി എന്നിവർ നേതൃത്വം നൽകി

പെയ്തിറങ്ങിയ ഉഷ്ണക്കാറ്റിൽ നജീബ് സംസാരിച്ചു തുടങ്ങി..... ഹരിപ്പാട് പെൺപള്ളിക്കൂടം ഒരു നിമിഷം മരുക്കാറ്റായി മാറി

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വാർഷികോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത നജീബ് താൻ മരുഭൂമിയിൽ  വെന്തുരുകിയ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ   നജീബിനൊപ്പം വേദിയും സദസ്സും ഒരു നിമിഷം നിശബ്ദതയുടെ മറ്റൊരു മരുക്കാറ്റായി മാറി .  ബെന്യാമിൻ്റെ ആടുജീവിതം നോവൽ സിനിമയായി പുറത്തിറങ്ങുന്നതിൻ്റെ തൊട്ടു തലേന്നായിരുന്നു നജീബ് സ്കൂളിൽ എത്തിയത്. പേരക്കുട്ടിയുടെ മരണം നൽകിയ തീരാ ദുഃഖത്തിനിടയിലും കുട്ടികൾക്ക് മുന്നിൽ നജീബ് മനസ്സ് തുറന്നു. ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾക്കുപോലും ആത്മഹത്യാപ്രവണത പുലർത്തുന്ന ഇന്നത്തെ തലമുറ ജീവിതത്തെ പ്രതീക്ഷയോടെ വേണം സ്വീകരിക്കേണ്ടെതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. വാർഷികം, പഠനോത്സവം, മികവുത്സവം  എന്നിവയുടെ ഉദ്ഘാടനം ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് ആർ രാജേഷ് അധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ ചാർലി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ ലത കണ്ണന്താനം ,എ ഇ ഒ കെ ഗീത , എസ് എം സി ചെയർമാൻ ജി കാർത്തികേയൻ, സി എൻ എൻ നമ്പി ,പി പ്രദീപ്കുമാർ , ബി ബാബുരാജ് ,പി എ നാസിം, അജയകുമാർ കെ ,വി സാബു, ശാരി എസ്, കെ ആർ രാജേഷ് ,ശ്രീദേവി എസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ റഫീഖ് സ്വാഗതവും പ്രഥമാധ്യാപിക വി സുശീല നന്ദിയും പറഞ്ഞു. പഠന മികവുകളുടെ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.